പാലക്കാട്: ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് നിലച്ച ഗതാഗതം പുനഃസ്ഥാപിച്ചു. മൂന്നര മണിക്കൂറിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു. പശുവിനെ ഇടിച്ചതിനെ തുടർന്ന് പാളം തെറ്റി എന്നാണ് വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ റെയിൽവേ അന്വേഷണം ആരംഭിച്ചു.
നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന നിലമ്പൂർ ഷൊർണൂർ പാസഞ്ചറാണ് പാളം തെറ്റിയത്. റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്തായിരുന്നു സംഭവം. വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: