ഇസ്രോയുടെ ഭാവി ദൗത്യങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ള യുവാക്കൾക്ക് ക്ഷണം. റോബോട്ടിക് റോവറുകൾ വികസിപ്പിക്കുന്നതിനായി നൂതന ആശയങ്ങളും രൂപകൽപനകളും പങ്കിടാൻ ആവശ്യപ്പെടുകയാണ് യുആർ റാവു സാറ്റ് ലൈറ്റ് സെൻ്റർ.
ഭാവിയിൽ വൻ പര്യവേക്ഷണ ദൗത്യങ്ങളാണ് ഇസ്രോ നടത്താനിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സൃഷ്ടിപരമായ ആശയങ്ങളെയും ദൗത്യങ്ങളിൽ ഉൾപ്പെടുത്തുകയും അവരെയും രാജ്യത്തിന്റെ നേട്ടങ്ങളിൽ പങ്കാളികളാക്കുകയുമാണ് ഇസ്രോ ലക്ഷ്യം വെക്കുന്നത്. “Isro Robotics Challenge-URSC 2024 (IRoC-U 2024)” എന്ന പേരിലാണ് ഇസ്രോ പരിപാടി സംഘടിപ്പിക്കുന്നത്.
ഭൗമോപരിതലത്തിൽ പ്രവർത്തിക്കും വിധത്തിലുള്ള, യഥാർത്ഥ ജീവിത വെല്ലുവിളികളെ നേരിട്ട്, മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പേസ് റോബോട്ടിനെ നിർമ്മിക്കുകയാണ് വേണ്ടത്. ഹാർഡ് വെയർ, സോഫ്റ്റ് വെയർ അധിഷ്ഠിതവുമായിരിക്കണം റോബോട്ട്. വിദ്യാർത്ഥി സമൂഹത്തിന് ലഭിക്കുന്ന സുവർണാവസരമാണിത്. വിദ്യാർത്ഥികൾ നൽകുന്ന ആശയങ്ങളിൽ മികച്ചവ വരും വർഷങ്ങളിലെ ദൗത്യങ്ങളിൽ ഉൾപ്പെടുത്തും. 2024 ഓഗസ്റ്റിലാകും മത്സരം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: