പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ഗുരുതരവീഴ്ചയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വരുത്തുന്നതെന്ന് ശബരിമലയും പമ്പയും നിലയ്ക്കലും സന്ദര്‍ശിച്ച ശേഷം ഹിന്ദു ഐക്യവേദി വക്താവ് ഇ. എസ്. ബിജുവും, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഹരിദാസും ആരോപിച്ചു.
പമ്പയില്‍ വിരിവയ്ക്കുന്നതിനും, പമ്പാസ്നാനത്തിനും, ബലിതര്‍പ്പണത്തിനും വേണ്ട സൗകര്യം ഒരുക്കിയിട്ടില്ല. പമ്പയിലെ ആറാട്ട് കുളവും പരിസരവും വൃത്തിഹീനമായി കിടക്കുന്നു. ടോയ്ലറ്റും, കുളിമുറിയും മാലിന്യം നിറഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളും ഒരുക്കാത്ത സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ അയ്യപ്പഭക്തജന പ്രതിഷേധ പരിപാടികള്‍ നടത്താന്‍ പത്തനംതിട്ടയില്‍ കൂടിയ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ ബി. കൃഷ്ണകുമാര്‍, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി. എന്‍. രഘുത്തമന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. എസ്. സതീഷ്കുമാര്‍, കെ. ശശിധരന്, ജില്ലാ സംഘടനാ സെക്രട്ടറി അശോക് കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് മോഹന്‍ദാസ് കോഴഞ്ചേരി, ജില്ലാ ട്രഷറര്‍ രമേശ് മണ്ണൂര്‍, മനോജ് കോഴഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: