തിരുവനന്തപുരം: സംസ്ഥാനത്തെ ഖനന വരുമാനത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധനവ്. ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ 273. 97 കോടി രൂപയാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പിരിച്ചെടുത്തത്. 651 ക്വാറികളില്‍ നിന്നാണ് 273.97 കോടി രൂപ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള റോയല്‍റ്റിയും വിവിധതരം ഫീസുകളുമായി പിരിച്ചെടുത്തത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70 ശതമാനമാണ് വരുമാനവര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 165.96 കോടി രൂപയായിരുന്നു പിരിച്ചെടുത്തത്. എല്ലാ ജില്ലകളിലും വരുമാനം വര്‍ധിച്ചു. പാലക്കാട് ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായത്. 45.46 കോടി രൂപ പാലക്കാട് ജില്ലയില്‍ നിന്ന് മാത്രം പിരിച്ചെടുത്തു.
മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. 37.28 കോടി രൂപയാണ് ഇവിടെ നിന്ന് പിരിച്ചെടുത്തത്. മുന്‍വര്‍ഷം 25.08 കോടി രൂപയായിരുന്നു. എറണാകുളം-33.17കോടി, തിരുവനന്തപുരം-27.22കോടി, കോട്ടയം-22.29 കോടി, കൊല്ലം-20.62 കോടി, കണ്ണൂര്‍-20.10 കോടി, പത്തനംതിട്ട-19.87 കോടി, തൃശ്ശൂര്‍-13.07 കോടി, കോഴിക്കോട്-11.91 കോടി, ഇടുക്കി-9.47 കോടി, കാസര്‍കോട്-6.51 കോടി, ആലപ്പുഴ-3.27 കോടി, വയനാട്-2.86 കോടി എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: