വാങ്കഡെ : ഐസിസി ഏകദിന ലോകകപ്പില്‍ അമ്പതാം സെഞ്ചുറി നേടി വിരാട് കോഹ് ലി. സച്ചിന് ടെണ്ടുല്‍ക്കറിനെയാണ് താരം മറികടന്നത്. 106 പന്തുകളിലാണ് താരം അമ്പതാം സെഞ്ചുറി നേടിയത്. കോഹ് ലി 117 റണ്‍സ് നേടി പുറത്തായി.
കോഹ ലി അമ്പതാം സെഞ്ചുറി നേടുന്നതിന് സാക്ഷ്യം വഹിക്കാന്‍ ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും സ്റ്റേഡിയത്തില്‍ എത്തി.
ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോഹ് ലി നേരത്തേ മറികടന്നു. 2003 ലോകകപ്പില്‍ സച്ചിന് നേടിയ 673 റണ്‍സാണ് കോ ഹ് ലി പഴങ്കഥയാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50-ന് മുകളില്‍ സ്കോര്‍ ചെയ്ത താരമെന്ന റെക്കോഡും കോഹ്ലിയുടെ പേരിലായി. എട്ടാം തവണയാണ് കോഹ്ലി 50ല്‍ അധികം റണ്‍സ് നേടുന്നത്.
ഏഴു തവണ 50 കടന്ന സച്ചിന് തെണ്ടുല്‍ക്കര്‍, ഷാക്കിബ് അല്‍ ഹസന് എന്നിവരുടെ റെക്കോഡാണ് കോഹ ലി തകര്‍ത്തത്.ഏകദിന റണ്‍നേട്ടത്തില്‍ മുന്‍ ഓസീസ് താരം റിക്കി പോണ്ടിംഗിനെമറികടന്ന് മൂന്നാം സ്ഥാനത്തേക്ക് വിരാട് കോഹ്ലി എത്തി. പോണ്ടിംഗ് 13,704 റണ്‍സാണ് നേടിയിട്ടുളളത്. മുന്നില്‍ കുമാര്‍ സംഗക്കാരയും സച്ചിനും മാത്രമാണ് ഇനി കോഹ ലിക്ക് മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: