ജയ്പൂര്‍: ഭര്‍ത്താവും ഭാര്യയും നേര്‍ക്കുനേര്‍. അമ്മാവനും അനന്തരവളും നേര്‍ക്കുനേര്‍… തെരഞ്ഞെടുപ്പ് പോര് ചൂടുപിടിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇത്തരം കൗതുകമത്സരങ്ങള്‍ ചര്‍ച്ചയാകുന്നു. സംസ്ഥാനത്ത് നാല് മണ്ഡലങ്ങളില്‍ കുടുംബപ്പോരാവുകയാണ് തെരഞ്ഞെടുപ്പ്.
നാഗൗര്‍ സീറ്റില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന അമ്മാവന് ഹരേന്ദ്ര മിര്‍ധയ്ക്കെതിരെ അനന്തരവളും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ജ്യോതി മിര്ധയെയാണ് ബിജെപി രംഗത്തിറക്കിയത്.
2018ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഹബീബുര്‍ റഹ്മാന് ലാംബയെ 13,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ ബിജെപിയുടെ മോഹന്‍ റാം ചൗധരിയാണ് ഈ സീറ്റില്‍ ജയിച്ചത്. ജുന്‍ജുനുവിലെ ഖേത്രി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ധരംപാല്‍ ഗുര്‍ജാറിനെ നേരിടുന്നത് സഹോദരന് ദത്താറാം ഗുര്‍ജറിന്റെ മകള്‍ മനീഷ ഗുര്‍ജാറാണ്.
സിക്കാറിലെ ദന്തരാംഗഡില് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറ്റിങ് എംഎല്‍എ വീരേന്ദ്ര ചൗധരിക്കെതിരെ ജനനായക് ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഭാര്യ റീത്താ ചൗധരിയാണ്. ആഗസ്തിലാണ് റീത്താ ചൗധരി ദുഷ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയില്‍ അംഗമാകുന്നത്. ഇപ്പോള്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷയാണ്.
ഹരിയാന ആസ്ഥാനമായുള്ള ജനനായക് ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി റീത്ത ചൗധരി സിക്കാറിലെ ദന്ത രാംഗഢില്‍ മത്സരിക്കുന്നു. ഭരണകക്ഷിയില്‍ നിന്ന് വീണ്ടും മത്സരിച്ച സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എയും ഭര്‍ത്താവുമായ വീരേന്ദ്ര ചൗധരിയെയാണ് അവര്‍ മത്സരിപ്പിച്ചത്. 2018ല്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കുമെന്ന് കരുതിയെങ്കിലും അന്നും ഭര്‍ത്താവിനാണ് മത്സരിക്കാന്‍ അവസരം ലഭിച്ചത്.
ഇതേത്തുടര്‍ന്നാണ് റീത്ത സ്വന്തം നിലയില്‍ കരുത്തുകൂട്ടാന്‍ ശ്രമിച്ചത്. സ്ത്രീശാക്തീകരണം, കുടിവെള്ളം തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാവും തന്റെ പ്രചാരണമെന്ന് റീത്ത ചൗധരി പറഞ്ഞു.
ധോല്‍പൂരില്‍ മത്സരിക്കുന്നത് അളിയന്മാര് തമ്മിലാണ്. 2018ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ജയിച്ച ശോഭറാണി കുഷ്വയാണ് ഒരാള്‍. ഇക്കുറി മത്സരിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയായാണെന്ന് മാത്രം.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ബിജെപി ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ തവണ ശോഭാറാണി കുഷ്വാ തോല്പിച്ച ഭാര്യാസഹോദരന്‍ ശിവചരണ്‍ കുഷ്വായാണ് ബിജെപി സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: