Categories: NewsCricket

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് : രോഹിത് ശര്‍മ്മയ്‌ക്ക് റെക്കോഡ്

.വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ് ലിനെയാണ് രോഹിത് മറികടന്നത്

Published by

മുംബയ് : ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മയ്‌ക്ക്. വെടിക്കെട്ട് ബാറ്റര്‍ യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ് ലിനെയാണ് രോഹിത് മറികടന്നത്.

29 പന്തില്‍ നാല് വീതം സിക്‌സും ഫോറുമടിച്ച് രോഹിത് 47 റണ്‍സടിച്ച് പുറത്താവുകയായിരുന്നു.വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയ് ലിനെയാണ് രോഹിത് മറികടന്നത്.

നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ ഗില്‍ അറുപത്തി അഞ്ച് പന്തില്‍ 79 റണ്‍സ് നേടി റിട്ടയേഡ് ഹര്‍ട്ടായി.വിരാട് കോഹ് ലിയും റേയസ് അയ്യരുമാണ് ക്രീസില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക