ചെന്നൈ: മുതിര്‍ന്ന സിപിഎം നേതാവ് എന്‍ ശങ്കരയ്യ(102) അന്തരിച്ചു. സിപിഎം സ്ഥാപക നേതാക്കളില്‍ ഒരാളായ ശങ്കരയ്യയുടെ മരണം ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു. പനിയും ശ്വാസതടസവും മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായാധിക്യത്തെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
1964 ഏപ്രില്‍ 11ന് സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് വി.എസ് അച്യുതാനന്ദനൊപ്പം ഇറങ്ങി, സിപിഎമ്മിന് രൂപം നല്കിയ 32 പേരില്‍ ഒരാളാണ് അദ്ദേഹം. ഓള് ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967, 1977, 1980 വര്‍ഷങ്ങളില്‍ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തി.
ഏഴ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതമാണ് ശങ്കരയ്യയുടേത്. എട്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ അദ്ദേഹത്തെ ബ്രിട്ടീഷ് സൈന്യം പിടികൂടി തടവിലാക്കി. 1947 ഓഗസ്റ്റില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുന്നേ വിട്ടയക്കപ്പെട്ട നിരവധി കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളാണ് ശങ്കരയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: