തിരുവനന്തപുരം: കോവളത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനം തടഞ്ഞ് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. വിഴിഞ്ഞം വടക്കുഭാഗത്തുള്ള കട്ടമരം തൊഴിലാളികളെയും ചിപ്പി വാരല്‍ തൊഴിലാളികളെയും ജീവനോപാധി നഷ്ടപരിഹാരതുക വിതരണത്തില്‍ നിന്നും ഒഴിവാക്കിയെന്ന് ആരോപിച്ചാണ് മന്ത്രിയുടെ വാഹനം ഒരു വിഭാഗം തടഞ്ഞത്.
വിഴിഞ്ഞത്തെ കട്ടമരത്തൊഴിലാളികള്‍ക്കുള്ള ജീവനോപാധി നഷ്ടപരിഹാരതുക വിതരണം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കട്ടമരതൊഴിലാളികള്‍ക്ക് 4.20 ലക്ഷം രൂപയും അനുബന്ധസ്ത്രീ തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. എന്നാല്‍ വിഴിഞ്ഞം വടക്കുഭാഗത്തുള്ള തൊഴിലാളികളെ ഒഴിവാക്കിയെന്ന് ആരോപിച്ച് ഒരുകൂട്ടം ആളുകള്‍ സ്ഥലത്തേക്ക് എത്തുകയും മന്ത്രിയുള്ള വേദിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും മുദ്രവാക്യം വിളിക്കുകയുമായിരുന്നു.
തുടര്‍ന്ന് പരിപാടി പൂര്‍ത്തിയാക്കാന്‍ കഴിയാതെ മന്ത്രി വേദി വിട്ട് ഇറങ്ങിയപ്പോള്‍ പ്രതിഷേധക്കാര്‍ വാഹനം തടയുകയായിരുന്നു. സമരക്കാരെ ബലം പ്രയോഗിച്ചാണ് പോലീസ് നീക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: