ഭോപാല്‍: മധ്യപ്രദേശില്‍ തോല്‍വി ഉറപ്പായപ്പോള്‍ വ്യാജവീഡിയോയുമായി കോണ്‍ഗ്രസ് കൈവിട്ട കളിക്ക്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ മകന് 500 കോടി രൂപയുടെ കരാര്‍ ഉറപ്പിക്കുന്നുവെന്ന തരത്തിലുള്ള വീഡിയോ ആണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്.
ആദ്യം ഒരു വീഡിയോ പുറത്തിറക്കിയെങ്കിലും ഉദ്ദേശിച്ച തരത്തില്‍ ചര്‍ച്ച ആയിരുന്നില്ല. ഇതേത്തുടര്‍ന്ന് രണ്ടാമത്തെ വീഡിയോ എന്ന് പറഞ്ഞ് വീണ്ടും വ്യാജപ്രചാരണം കൊഴുപ്പിക്കാനാണ് നീക്കം. ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥി ദേവേന്ദ്ര സിങ് തോമറിന്റെ പേരിലാണ് വീഡിയോ.
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഈ വിഷയം ഉയര്‍ത്തിയതോടെ കോണ്‍ഗ്രസിന്റെ വ്യാജപ്രചാരമാണിതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി.ഡി. ശര്‍മ്മ തിരിച്ചടിച്ചു. വ്യാജ ചര്‍ച്ചകള്‍ക്ക് പിന്നാലെ നടന്ന് സമയം പാഴാക്കാനില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ക്ക് ജനങ്ങളോട് പറയാന്‍ സ്വന്തമായി ഒന്നുമില്ല. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ് പറയുന്നതൊന്നും ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ല. കഴിഞ്ഞ തവണ പതിനഞ്ച് മാസം ഭരിച്ചപ്പോള്‍ 281 കോടി കട്ടുകൊണ്ടു പോയവരാണവര്‍. അത് കണ്ടെടുത്തതിന്റെ കണക്കാണ്, വി.ഡി. ശര്‍മ്മ പറഞ്ഞു. കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകള്‍ക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനിലും പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: