അടുക്കളകളിലെ പ്രധാനികളിലൊന്നാണ് നെയ്യ്. പരമ്പരാഗതമായും ആയൂർവേദത്തിലും ഉപയോഗിച്ചുപോരുന്നതാണ് നെയ്യ്. പശുവിൻ പാലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ശുദ്ധമായ വെണ്ണയിൽ നിന്നാണ് കലർപ്പില്ലാത്ത നെയ്യ് നിർമ്മിച്ചെടുക്കുന്നത്. ലയിക്കുന്ന ഫാറ്റി വിറ്റാമിനുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ബ്യൂട്ടിറിക് ആസിഡുകൾ എന്നിവയാൽ നിറഞ്ഞതാണ് നെയ്യ്. ഈ പോഷകങ്ങളെല്ലാം നമ്മുടെ ശരീരഭാരം കുറയ്‌ക്കുന്നതിന് മുതൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വരെ സഹായമരുളുന്നു. ഒരാളുടെ ശരീരത്തിൽ ഇതിന് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിർത്താനുള്ള കഴിവുണ്ട്.
ശരീരത്തിലെ നീര് കുറയ്‌ക്കാൻ സഹായിക്കുന്ന തരം കൊഴുപ്പാണ് നെയ്യിൽ അടങ്ങിയിട്ടുള്ളത്. നെയ്യ് ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. ഗർഭിണികളിലും പ്രായമായവരിലും ഉണ്ടാകുന്ന മലബന്ധം തടയാനും നെയ്യ് ഗുണകരമാണ്. ദഹനവ്യവസ്ഥയ്‌ക്ക് ഗുണം ചെയ്യുന്ന ബുട്ടിറേറ്റ് കൊഴുപ്പ് നെയ്യിൽ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഓർമശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
എന്നാൽ പതിവായി നെയ്യ് കഴിക്കുന്നത് തികച്ചും അനാരോഗ്യകരമാണ്. നെയ്യ് സ്ഥിരമായി കഴിക്കുന്നത് അമിതഭാരം, ഹൃദയസംബന്ധമായ അസുഖങ്ങൾ, കരൾ രോഗങ്ങൾ എന്നിവ ക്ഷണിച്ച് വരുത്തും. പോഷകഗുണങ്ങൾ എത്രയൊക്കെ ഉണ്ടെങ്കിലും നെയ്യ് വളരെ മിതമായി മാത്രം ഉപയോഗിക്കാൻ ശ്രമിക്കുന്നതാണ് ആരോഗ്യകരം. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ നെയ്യ് ഉപയോഗിക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: