അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എല്‍.കെ.അദ്വാനി രഥയാത്ര നടത്തിയത് 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1990ല്‍ ആണ്. പക്ഷെ ഇപ്പോള്‍ 2024 ജനവരിയില്‍ അയോധ്യയില്‍ രാമക്ഷേത്രം തുറക്കുമ്പോള്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ രാമക്ഷേത്രത്തിന് വേണ്ടി മറ്റൊരു പ്രചാരണം നടക്കുകയാണ്.
ജനവരി 22ന് തുറക്കുന്ന രാമക്ഷേത്രത്തിന് വേണ്ടി സോമനാഥ ക്ഷേത്രത്തില്‍ നിന്നും രാമഭക്തര്‍ രാമന്റെ പേരെഴുതിയ നിരവധി നോട്ടുപുസ്തകങ്ങള്‍ രാമക്ഷേത്രത്തിലേക്ക് അയയ്ക്കും. രാമനാമ മന്ത്രങ്ങള്‍ പുസ്തകത്തില്‍ എഴുതുന്ന യജ്ഞം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഒക്ടോബര്‍ 30ന് സോമനാഥക്ഷേത്രത്തില്‍ തുടങ്ങിവെച്ചത്.
ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിന്റെ പരിസരങ്ങളില്‍ സ്ഥിതിചെയ്യുന്ന രാമക്ഷേത്രങ്ങളിലിരുന്നാണ് ഭക്തര്‍ നോട്ട് പുസ്തകങ്ങളില്‍ രാമമന്ത്രങ്ങള്‍ എഴുതുന്നത്. ഈ നോട്ടു പുസ്തകങ്ങള്‍ ജനവരി 22ന് അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടുന്നതിനോട് അനുബന്ധിച്ച് അയയ്ക്കും.
അദ്വാനിയുടെ രഥയാത്ര 33 വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു യജ്ഞം ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍ നടക്കുന്നത്. സോമനാഥ് ക്ഷേത്ര ട്രസ്റ്റ് ഏകദേശം 10 നോട്ടുപുസ്തകങ്ങളാണ് ഇവിടുത്തെ ഡസന്‍കണക്കിന് ക്ഷേത്രത്തില്‍ രാമമന്ത്രങ്ങള്‍ എഴുതായനായി വെച്ചിരിക്കുന്നത്. രാമജന്മഭൂമി-ബാബറി മസ്ജിത് കേസ് സുപ്രീംകോടതിയില്‍ നടക്കുമ്പോള്‍ സോമനാഥ ക്ഷേത്ര ട്രസ്റ്റ് സ്വന്തമായി ഒരു പുതിയ രാമക്ഷേത്രവും നിര്‍മ്മിയ്ക്കുകയുണ്ടായി. സോമനാഥ ക്ഷേത്രത്തിന് എതിരായി ത്രിവേണസംഗമത്തിലാണ് 2017ല്‍ ഈ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ഗുജറാത്തിലെ സോമനാഥക്ഷേത്രത്തില്‍ നിന്നും നിരവധി ഭക്തര്‍ ബസുകളില്‍ രാമമന്ത്രം എഴുതിയ നോട്ടുപുസ്തകങ്ങളുമായി പോകും. ചെറിയ ഇടവേളകളില്‍ ബസുകള്‍ ഒരുക്കിയിരിക്കുകയാണ് സോമനാഥ ട്രസ്റ്റ്. രാമമന്ത്രങ്ങള്‍ പുസ്തകങ്ങളില്‍ എഴുതാന്‍ വരുന്ന ഭക്തര്‍ക്ക് ഇപ്പോള്‍ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
576 വര്‍ഷം പഴക്കമുള്ള നിയമയുദ്ധമാണ് വിജയിച്ചതെന്ന് ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സാവേരിഭായി തക്റാര്‍ പറയുന്നു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ഭക്തരെ ഉണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: