Categories: India

ദീപാവലിക്ക് റെക്കാഡ് മദ്യവില്‍പന നടത്തി തമിഴ്‌നാട്

വലിയ തോതില്‍ മദ്യവില്‍പന നടത്തുന്നതിനെ ബി ജെ പി വിമര്‍ശിച്ചു

Published by

ചെന്നൈ: തമിഴ്‌നാട്ടില്‍ ദീപാവലി ദിനത്തില്‍ മദ്യവില്‍പ്പനയില്‍ ണ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത് 467.69 കോടി രൂപയുടെ മദ്യമാണ്.

മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലി തലേന്ന് 52.73 കോടി രൂപയുടെയും ദീപാവലി ദിനത്തില്‍ 51.97 കോടിയുടെയും വില്‍പന നടന്നു.

തലസ്ഥാന നഗരമായ ചെന്നൈയാണ് രണ്ടാം സ്ഥാനത്തുളളത്. ദീപാവലി തലേദിവസമായ നവംബര്‍ 11ന് 48.12 കോടിയുടെയും പന്ത്രണ്ടിന് 52.98 കോടിയുടെയും വില്‍പന നടന്നു. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം 39.78, 52.73 കോടി, 40.20 എന്നിങ്ങനെയാണ് മദ്യവില്‍പ്പന. ദീപാവലി ദിനത്തില്‍ ട്രിച്ചിയില്‍ 55.60 കോടി രൂപയുടെ മദ്യവില്‍പനയാണ് നടന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് പ്രകാരം 2022-23 വര്‍ഷത്തില്‍ 44,098.56 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. അതേസമയം വലിയ തോതില്‍ മദ്യവില്‍പന നടത്തുന്നതിനെ ബി ജെ പി വിമര്‍ശിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക