സാധാരണയായി വിധി പറഞ്ഞതിന് ശേഷം ജഡ്ജി പേന മാറ്റിവെക്കുകയോ കുത്തി ഒടിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഉത്തരവിൽ ഒപ്പുവെച്ചതിന് ശേഷമാകും ഇക്കാര്യം ചെയ്യുക. വധശിക്ഷ ഒപ്പുവെച്ച പേന പിന്നീട് ഉപയോഗിക്കാറില്ല. ഇതിന്റെ ഭാഗമായി ചില ജഡ്ജി കോടതി മുറിയിൽ വെച്ച് തന്നെ പേന കുത്തിയൊടിക്കാറുണ്ട്. കൂടാതെ അന്നേ ദിവസം മറ്റ് കേസുകൾ പരിഗണിക്കാറുമില്ല. ഇതിന്റെ കാരണമെന്തെന്ന് പലർക്കും ധാരണയുണ്ടാകില്ല.
എന്തുകൊണ്ടാണ് വിധി പറഞ്ഞതിന് ശേഷം ജഡ്ജി പേന ഉപയോഗ ശൂന്യമാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നത് എന്ന് നോക്കാം…
ഒരിക്കൽ വധശിക്ഷയ്‌ക്ക് വിധിച്ച ശേഷം ഒപ്പിടുകയോ എഴുതുകയോ ചെയ്ത് കഴിഞ്ഞാൽ വീണ്ടും വിധി പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ഉള്ള അധികാരം ജഡ്ജിക്കുണ്ടാകില്ല. വിധിക്ക് ശേഷം ഇക്കാര്യം പുനഃപരിശോധിക്കുന്നതിനുള്ള പൂർണ അധികാരം ഉയർന്ന കോടതിക്ക് മാത്രമാണ്. ഇതിനാലാണ് ജഡ്ജ് പറഞ്ഞ വിധി വീണ്ടും പുനഃപരിശോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാണ് പേന ഒടിച്ചു കളയുകയോ പിന്നീട് ഉപയോഗിക്കാനാകാത്ത വിധത്തിൽ മാറ്റിവെയ്‌ക്കുകയോ ചെയ്യുന്നത്.
ഒരു വ്യക്തിയുടെ ജീവൻ അപഹരിക്കുകയാണ് വധശിക്ഷ വിധിച്ച് ഒപ്പുവെക്കുന്നതിലൂടെ ജഡ്ജി ചെയ്യുന്നത്. ഇതിനാൽ തന്നെ ഇക്കാര്യത്തിന് ഉപയോഗിക്കുന്ന പേന പിന്നീടൊരിക്കലും മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട എന്ന വിധത്തിലാണ് പേന മാറ്റിവെക്കുന്നത്. വിധി എഴുതിയ വധശിക്ഷ എന്ന് എഴുതിയതിലൂടെ രക്തം രുചിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഇനി മറ്റൊരു ജീവൻ എടുക്കാതിരിക്കുന്നതിന് ആന പേന എടുക്കാതിരിക്കുന്നു എന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്.
വധശിക്ഷയ്‌ക്ക് ശേഷം പേന മാറ്റിവെക്കുന്നത് ശിക്ഷ വിധിച്ച ജഡ്ജിമാർ ഒരാളുടെ ജീവൻ എടുക്കാൻ വിധിച്ച വിധിയിൽ നിന്നുണ്ടാകുന്ന കുറ്റബോധത്തിൽ നിന്നും അകന്നുനിൽക്കാൻ ആഗ്രഹിക്കുന്നു എന്നതിനെയും സൂചിപ്പിക്കുന്നു. കുറ്റവാളിയെ വധിക്കുന്നതിനുള്ള തീരുമാനം നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണെന്നും അത് തൻറെ ജോലിയുടെ ഭാഗമാണെന്നും ഇതിനാൽ തന്നെ വിധി പറയുന്ന ജഡ്ജി അസന്തുഷ്ടനാകരുതെന്നും ഒട്ടും പശ്ചാത്തപിക്കരുതെന്നുമാണ് കരുതുന്നത്. ഇതുകൊണ്ടാണ് വധശിക്ഷ പ്രഖ്യാപനത്തിന് ശേഷം ജഡ്ജി പേന തകർത്തു കളയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക