ജയ്പൂര്‍: ജനക്ഷേമവും വികസനവുമാണ് രാഷ്‌ട്രീയമെന്ന് തെളിയിച്ചത് നരേന്ദ്ര മോദിയുടെ കേന്ദ്രസര്‍ക്കാരാണെന്നും മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയാവുമെന്നും ബിജെപി ദേശീയ ഉപാധ്യക്ഷ വസുന്ധര രാജെ സിന്ധ്യ. ‘ഞാന്‍ നാട് വിടുമെന്ന് ചില കോണ്‍ഗ്രസുകാര്‍ സ്വപ്‌നം കാണുന്നു. അത് മൂഢസ്വപ്‌നമാണ്. ഞാന്‍ ഇവിടെ, രാജസ്ഥാനില്‍ തന്നെ ഉണ്ടാകും. ജനങ്ങളെ സേവിക്കും, ജയ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ വസുന്ധര പറഞ്ഞു.
രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന വികസനം ത്വരിതപ്പെടുത്തും. കോണ്‍ഗ്രസ് തമ്മിലടിച്ച് തകരുകയാണ്. ജനങ്ങള്‍ ഇത് കാണുന്നു. കോണ്‍ഗ്രസ് നേതാക്കളെല്ലാം ബിജെപിയിലേക്ക് ഓടിയെത്തുകയാണ്. അവരുടെ വള്ളം മൊത്തത്തില്‍ മുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്.
വികസനമാണ് രാഷ്‌ട്രീയമെന്ന് ബിജെപി പറയുമ്പോള്‍ വികസനത്തില്‍ കക്ഷിരാഷ്‌ട്രീയം കാണുകയാണ് കോണ്‍ഗ്രസ്. വ്യാജവാഗ്ദാനങ്ങളല്ലാതെ ഒന്നും അവര്‍ക്ക് പറയാനില്ല. ബിജെപി പറയുന്നത് ചെയ്യുമെന്ന് ജനങ്ങള്‍ക്ക് അറിയാം. കോണ്‍ഗ്രസ് പക്ഷേ അങ്ങനെയല്ല. പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നതാണ് അവര്‍. അഞ്ച് വര്‍ഷമായിട്ടും ഒന്നും സംഭവിച്ചില്ല. അവരെ വിശ്വസിച്ച് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുകയായിരുന്നു.
യുവാക്കള്‍ക്ക് തൊഴില്‍ നല്കുമെന്ന് പറഞ്ഞവര്‍ പിഎസ്സി ചോദ്യപേപ്പര്‍ പാര്‍ട്ടിക്കാര്‍ക്കും കുടുംബക്കാര്‍ക്കും ചോര്‍ത്തി നല്കി, ഗെഹ്ലോട്ടിന്റെ കൈയിലൊരു പൊങ്ങച്ചപ്പെട്ടിയുണ്ട്. വാഗ്ദാനങ്ങളുടെ പൊങ്ങച്ചപ്പെട്ടി. നാല് ദിവസത്തെ നിലാവെളിച്ചം മാത്രമാണ് അതിന്റെ ആയുസ്, വസുന്ധര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: