Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തുടര്‍ച്ചയായി വൈദ്യുതി പോകുന്നതില്‍ പ്രതിഷേധം; കെഎസ്ഇബിയെ ‘ചില്ലറ’ എണ്ണിച്ച് പഞ്ചായത്തംഗം

അനന്തു തലവൂര്‍ by അനന്തു തലവൂര്‍
Nov 14, 2023, 02:22 am IST
in Kerala
നാണയ തുട്ടുകള്‍ എണ്ണുന്ന ജീവനക്കാര്‍, പഞ്ചായത്തംഗം രഞ്ജിത്

നാണയ തുട്ടുകള്‍ എണ്ണുന്ന ജീവനക്കാര്‍, പഞ്ചായത്തംഗം രഞ്ജിത്

FacebookTwitterWhatsAppTelegramLinkedinEmail

പത്തനാപുരം: ദിവസം കുറഞ്ഞത് ഇരുപത് തവണ കറണ്ട് കട്ട് ചെയ്യുന്ന ഇലക്ട്രിസിറ്റി ബോര്‍ഡിനെക്കൊണ്ട് എണ്ണായിരത്തോളം രൂപയുടെ ചില്ലറത്തുട്ടുകള്‍ എണ്ണിച്ച് പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം. കെഎസ്ഇബി പട്ടാഴി സെക്ഷന്‍ ഓഫീസിലാണ് സംഭവം.

തലവൂര്‍ മേഖലയില്‍ ബില്‍ അടയ്‌ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു ഇന്നലെ. വാര്‍ഡിലെ ഒന്‍പതു പേരുടെ ബില്ലും പണവുമായി നേരിട്ടെത്തിയത് തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാര്‍ഡ് അംഗം സി. രഞ്ജിത്ത്. ബില്ലുകളുടെ തുക പ്രത്യേകം പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടി വലിയ സഞ്ചി നിറയെ നാണയവുമായി തോളിലേറ്റിയാണ് രഞ്ജിത് എത്തിയത്. 3250 മുതല്‍ 1500, 950 എന്നിങ്ങനെയായിരുന്നു ബില്ലിലെ തുക. പണമാകട്ടെ ഒന്നും, രണ്ടും, അഞ്ചും, പത്തും അടങ്ങിയ നാണയത്തുട്ടുകള്‍. വൈദ്യുത ചാര്‍ജ് വര്‍ധനവിനെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്. അസി. എന്‍ജിനീയറും മുഴുവന്‍ ജീവനക്കാരും കൂട്ടത്തോടെ ഇരുന്നാണ് നാണയത്തുട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിയത്.

ബില്ലു നല്‍കിയതിനു ശേഷം പണത്തിനായി കൈനീട്ടിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്കിയത് ഒരു സഞ്ചി നിറയെ നാണയം. അമ്പരന്ന ജീവനക്കാരോട് പരാതി പറഞ്ഞ് മടുത്തതുകൊണ്ടാണ് പണം നേരിട്ടെത്തിച്ചതെന്ന് രഞ്ജിത്തിന്റെ മറുപടി. സംഗതി ഇങ്ങനെതന്നെ തുടരാനാണെങ്കില്‍ അടുത്ത തവണ വാര്‍ഡിലെ മുഴുവന്‍ ബില്ലും നാണയമാക്കി പിക്ക് അപ്പ് വാന്‍ വിളിച്ചു വരുമെന്ന് മുന്നറിയിപ്പ്.

‘നിങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് വിചാരിച്ചട്ടല്ല. ഒന്നുകില്‍ നേരത്തെ അറിയിച്ചിട്ട് അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി മുടക്കണം. അല്ലാതെ ഇടയ്‌ക്കിടയ്‌ക്ക് കട് ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തുമൊക്കെ ഇങ്ങനെതന്നയാണ്. ഇനി വാട്ടര്‍ ബില്ലും കരം അടയ്‌ക്കുന്നതുമൊക്കെ ഇതുപോലെ ചെയ്യാനാണ് നീക്കം. അല്ലാതെ നിങ്ങള്‍ കറന്റ് ഇല്ലാതാക്കുന്നതിന് റോഡ് തടഞ്ഞ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ടല്ലോ, രഞ്ജിത് പറഞ്ഞു.

കെഎസ്ഇബി ഓഫീസില്‍ പരാതി പറഞ്ഞ് മടുത്തതോടെയാണ് വ്യത്യസ്ത സമരവുമായി ബിജെപി മെമ്പര്‍ മുന്നിട്ടിറങ്ങിയത്. മടങ്ങും മുമ്പ് രഞ്ജിത് വിളിച്ചുപറഞ്ഞു, ‘നാണയം കൊണ്ടുവന്ന പ്ലാസ്റ്റിക് കവറൊക്കെ തിരിച്ചു തന്നേക്കണേ, ഹരിതകര്‍മ സേനക്കാര്‍ക്ക് കൊടുക്കാനാണ്….’

ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു
നിരന്തരം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ് കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയും. അടിക്കടി വൈദ്യുതി പോകുന്നത് മൂലം എന്റെ വീട്ടിലെ തന്നെ പല ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. എന്റെ പ്രതിഷേധം പണം സ്വീകരിക്കുന്ന ജീവനക്കാരോടല്ല, കെഎസ്ഇബിയോടാണ്.

രഞ്ജിത്ത്. സി
വാര്‍ഡ് മെമ്പര്‍, (തലവൂര്‍ ഗ്രാമപഞ്ചായത്ത് )

 

Tags: PathanapuramKSEBProtestscontinuous power outagesPanchayat member
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

പത്തനാപുരത്തിന്റെ വികസനസ്വപ്നങ്ങൾക്ക് നിറം പകർന്ന് കിഫ്ബി

India

‘ശാരീരിക അളവുകളല്ല സ്ത്രീ സൗന്ദര്യം’, തെലങ്കാനയിലെ മിസ് വേള്‍ഡ് മത്സരത്തിനെതിരെ പ്രതിഷേധമുയരുന്നു

World

ഇസ്രയേല്‍ ബന്ധമെന്ന് ആരോപണം ; ബംഗ്ലാദേശില്‍ KFC, ബാറ്റ, പ്യൂമ ഔട്ട്‌ലെറ്റുകള്‍ കൊള്ളയടിച്ച് ഇസ്ലാമിസ്റ്റുകൾ ; ഷൂസുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala

‘നെറ്റ് മീറ്റര്‍’ നല്‍കാതെ കെഎസ്ഇബി; ലക്ഷങ്ങള്‍ മുടക്കി സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

Kerala

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്കും കുടിവെള്ളത്തിനും നിരക്ക് കൂടും; കെഎസ്ഇബി ലക്ഷ്യമിടുന്നത് 357.28 കോടി രൂപയുടെ അധികവരുമാനം

പുതിയ വാര്‍ത്തകള്‍

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies