കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കുമ്പോള് ദുരന്ത സാധ്യതയില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകള്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കാടതി ഉത്തരവിട്ടു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഇത്തരമൊരു ശുപാര്‍ശ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഈ നി
ര്‍ദ്ദേശം നല്‍കിയത്.
പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അശാസ്ത്രീയമായി കലുങ്കു നിര്‍മ്മിച്ചതിനെത്തുടര്‍ന്ന് സമീപത്തെ തന്റെ ഭൂമിയില്‍ വെള്ളക്കെട്ടുണ്ടാകുന്നെന്ന് ആരോപിച്ച് പത്തനംതിട്ട കോന്നി സ്വദേശി ശ്യാമ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രശ്നപരിഹാരത്തിനായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ചില ശിപാര്‍ശകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഈ ശുപാര്‍ശകളില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി പത്തനംതിട്ട ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടു നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: