കോട്ടയം: പൊതുമേഖല സ്ഥാപനങ്ങളിലെ സംവരണ അട്ടിമറിയിലൂടെയും പിന്‍വാതില്‍ നിയമനങ്ങളിലൂടെയും തൊഴില്‍ മേഖലയില്‍ നിന്നും പട്ടിക വിഭാഗങ്ങളെ മാറ്റി നിര്‍ത്തുന്നതായി കോട്ടയത്ത് ചേര്‍ന്ന കെപിഎംഎസ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു.
ഫണ്ട് ലാപ്‌സാക്കുന്നത് തടയാതെ സര്‍ക്കാര്‍ വഞ്ചിക്കുകയാണ്. പട്ടികവിഭാഗങ്ങളോട് സാമൂഹ്യനീതി നിഷേധം തുടരുന്നതില്‍ കെപിഎംഎസ് പ്രക്ഷോഭം ആരംഭിക്കും.
ഫണ്ട് ലാപ്‌സാകുന്നത് തടയുക, വിദ്യാര്‍ത്ഥികളുടെ കുടിശികയുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി പൂര്‍ണമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി ശാഖാ സമ്മേളനങ്ങളെ ഒന്നാം ഘട്ട പ്രചരണ വേദിയാക്കും. തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണരൂപം നല്കുന്നതിനും കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. വാവ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എ. തങ്കപ്പന്‍, ഭാരവാഹികളായ സി.എ. ശിവന്‍, പി.കെ. രാധാകൃഷ്ണന്‍, ലോചനന്‍ അമ്പാട്ട്, എന്‍.കെ. റെജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: