തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരള സംസ്ഥാന ശാഖയുടെ അറുപത്തിയാറാമത് സംസ്ഥാന സമ്മേളനം തിരുവല്ല വിജയാ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ ചേര്‍ന്നു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണ ജോര്‍ജ്ജ്, കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഡോ. സുള്‍ഫി നൂഹു അധ്യക്ഷനായ സമ്മേളനത്തില്‍ തളിപ്പറമ്പയില്‍ നിന്നുള്ള ഡോ. ജോസഫ് ബെനവന്‍ പുതിയ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. ഐഎംഎ മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ. എ. മാര്‍ത്താണ്ഡ പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. ഡോ. ശശിധരന് കെ. (തലശ്ശേരി) സംസ്ഥാന സെക്രട്ടറി, ഡോ. റോയ് ആര്. ചന്ദ്രന് (കോഴിക്കോട്) ട്രഷറര്‍, ഡോ. ഷാജി സി.കെ. (മുക്കം) നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. ജെയിന് വി. ചിമ്മന്‍ (തൃശ്ശൂര്‍) മിഡ് സോണ്‍ വൈസ് പ്രസിഡന്റ്, ഡോ. സി.ആര്. രാധാകൃഷ്ണന് (തിരുവല്ല) സൗത്ത് സോണ്‍ വൈസ് പ്രസിഡന്റ്, ഡോ. രാജു കെ.വി. (കോഴിക്കോട്) നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി, ഡോ. ജോസ് കുരുവിള കൊക്കാട് (പാല) മിഡ് സോണ്‍ ജോയിന്റ് സെക്രട്ടറി, ബിജു ബി. നെല്‍സണ്‍ (കൊല്ലം) സൗത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി, ഡോ. ഉമ്മന്‍ വര്‍ഗ്ഗീസ് (ചെങ്ങന്നൂര്‍) ഹെഡ്ക്വാര്‍ട്ടേഴ്സ് ജോയിന്റ് സെക്രട്ടറി എന്നിവരും ചുമതലയേറ്റു ഐഎംഎ മാധ്യമ അവാര്‍ഡുകള്‍ മന്ത്രി വീണ ജോര്‍ജ്ജ് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: