തിരുവനന്തപുരം: മതവും വിശ്വാസവുമുണ്ടെന്നും മതത്തെ ഉപേക്ഷിക്കാതെ അതിന്റെ ദുരുപയോഗം ഇല്ലാതാക്കുമെന്നതാണ് നവോത്ഥാനത്തിന്റെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പി
ണറായി വിജയന്. നവോത്ഥാനത്തിന്റെ കാലം കഴിഞ്ഞില്ലേയെന്ന് നിരുപദ്രവകരമായി ചോദിക്കുന്നവര്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള നവോത്ഥാന സമിതി (കെഎന്‍എസ്) സംസ്ഥാന നേതൃത്വ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവോത്ഥാന പ്രതീകങ്ങളെ വര്‍ഗീകരിക്കാന്‍ വിട്ടുകൊടുക്കില്ലെന്ന നിലപാട് സ്വീകരിക്കണം. ജാതി സെന്‍സസ്, ബിഹാര്‍ മോഡല്‍ സാമൂഹിക സാമ്പത്തിക സെന്‍സസ് തുടങ്ങിയ നവോത്ഥാന സമിതിയുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയില്‍ വകുപ്പ് സ്പെഷല്‍ സെക്രട്ടറി, പട്ടികജാതി വകുപ്പ് ഡയറക്ടര്‍, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളാണെന്നും സമിതി ഇവ പരിശോധിച്ച് സമയബന്ധിതമായി സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിക്കണമെന്നു തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോ.എ. നീലലോഹിതദാസന്‍ നാടാര്‍ അദ്ധ്യക്ഷനായി. എസ്എന്‍ഡിപി യോഗം ചേര്‍ത്തല മേഖലാ കമ്മിറ്റി ചെയര്മാന് കെ.പി. നടരാജന്, അഡ്വ.കെ. ശാന്തകുമാരി എംഎല്‍എ, നവോത്ഥാന സമിതി ജനറല്‍ സെക്രട്ടറി പി. രാമഭദ്രന്, ഭാരവാഹികളായ അഡ്വ.കെ. സോമപ്രസാദ്, അഡ്വ.കെ.പി. മുഹമ്മദ്, ചൊവ്വര സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: