മുംബയ് : മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, ഇന്ത്യയുടെ മുന്‍ വനിതാ ടെസ്റ്റ് ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി, ശ്രീലങ്കയുടെ ഇതിഹാസ താരം അരവിന്ദ ഡി സില്‍വ എന്നിവരെ ഐസിസി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇന്നാണ് പ്രഖ്യാപനം നടത്തിയത്.
സെവാഗ്, രണ്ട് ട്രിപ്പിള്‍ സെഞ്ചുറികള്‍ നേടിയ ആദ്യ ഇന്ത്യക്കാരനെന്ന റെക്കോര്‍ഡിനുടമയാണ്.
ഡയാന എഡുല്‍ജി ഏകദേശം മൂന്ന് പതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചു. ഒരു ഇടങ്കയ്യന്‍ സ്പിന്നര്‍ എന്ന നിലയില്‍ 54 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് 100 വിക്കറ്റുകള്‍ നേടി. പടിഞ്ഞാറന്‍ റെയില്‍വേയുടെ അഡ്മിനിസ്ട്രേറ്ററുടെ റോള്‍ ഏറ്റെടുത്ത എഡുല്‍ജി, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഠിനമായി പരിശ്രമിച്ചു.
1996-ല്‍ ശ്രീലങ്കയ്ക്കൊപ്പം ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു അരവിന്ദ ഡി സില്‍വ. 18 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 20 ടെസ്റ്റ് സെഞ്ചുറികള്‍ നേടി.
ഐസിസി ഹാള്‍ ഓഫ് ഫെയിം, കായികരംഗത്തെ നീണ്ട ചരിത്രത്തിലുടനീളമുള്ള മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍മാരെ ആദരിക്കുന്നു.
ഈ മാസം 15ന് ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ വേളയില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഇവരെ ഔദ്യോഗികമായി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: