ഗാസ: ഗാസയിലെ ആശുപത്രിയില്‍ രോഗികള്‍ ഉള്‍പ്പെടെ ആയിരത്തോളം സാധാരണ പലസ്തീന്‍കാരെ ബന്ദികളാക്കി പിടിച്ച് വാര്‍ത്ത സൃഷ്ടിച്ച ഹമാസ് നേതാവായ ഭീകരവാദിയെ ഇസ്രയേല്‍ സേന വധിച്ചു. വ്യോമാക്രമണത്തിലാണ് ഇദ്ദേഹത്തെ വധിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു.
ഗാസ സ്വദേശികള്‍ തെക്കന്‍ പ്രദേശത്തേക്ക് അഭയാര്‍ത്ഥികളായി ഓടിപ്പോകുന്നത് തടയാനാണ് ഹമാസ് നേതാവായ അഹമദ് സിയാം ഇവരെ ഗാസയിലെ ആശുപത്രിയില്‍ ബന്ദികളാക്കി പിടിച്ചത്. ഗാസയിലെ റന്റിസി ആശുപത്രിയിലാണ് ഹമാസ് നേതാവ് അഹമദ് സിയാം രോഗികള്‍ ഉള്‍പ്പെടെ ആയിരത്തോളം പലസ്തീനികളെ ബന്ദികളാക്കിയത്. അവര്‍ ആ പ്രദേശം വിട്ട് ഒഴിഞ്ഞുപോകുന്നതില്‍ നിന്നും തടയാന്‍ വേണ്ടിയായിരുന്നു ഈ നടപടിയെന്നും ഇസ്രയേല്‍ പറയുന്നു.
ഇസ്രയേല്‍ ഹമാസിനെ ആക്രമിക്കുന്നത് തടയാന്‍ വേണ്ടി സാധാരണക്കാരെ ബന്ദികളാക്കി പിടിച്ച് കവചമായി ഉപയോഗിക്കുകയായിരുന്നു അഹമ്മദ് സിയാമിന്റെ ലക്ഷ്യം. നാസര്‍ റദ് വാന്‍ കമ്പനിയുടെ ഹമാസ് കമാന്ററാണ് അഹമ്മദ് സിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: