കാസര്‍കോട്: ദീപാവലി നരക ചതുര്ദശി സന്ധ്യയില്‍ ആദിശങ്കരവിരചിതമായ ഭജഗോവിന്ദം അന്തരീക്ഷത്തില്‍ മുഖരിതമായപ്പോള്‍ ഗുജറാത്തില്‍ നിന്നെത്തിയ ഗീര്‍ പശു രുഗ്മിണിയും ഹള്ളികാര്‍ പശുരമാമണിയും നേര്‍ക്കുനേര്‍ നോക്കി. പിന്നെ തലയാട്ടി താളം പിടിക്കുകയായി.. കാസര്‍ക്കോട്ട് കേന്ദ്ര സര്‍വകലാശാലയ്ക്കടുത്ത് പെരിയ ആലക്കോട് ബേക്കല്‍ ഗ്രാമത്തിലെ പരമ്പര വിദ്യാപീഠത്തിലെ ഗോകുലത്തിലെ അഞ്ചു ഗോശാലകളിലുമുള്ള കാളകളും പശുക്കളും കിടാങ്ങളുമായി 195 കന്നുകാലികളും രാപ്പകല്‍ പരമാനന്ദത്തിലാണ്.
പച്ചിലച്ചോറും വിവിധ വിഭവങ്ങളുമായുള്ള തീറ്റയ്ക്കൊപ്പം സംഗീത കച്ചേരികളും സേവയും നൃത്ത പരിപാടികളും.. ഇരുട്ടിനെയകറ്റി വെളിച്ചത്തെ കുടിയിരുത്തുന്ന ഭാരതത്തിന്റെ പ്രകാശോത്സവമായ ദീപാവലിയില്‍ ഒരു പക്ഷേ ഇതാദ്യമായിട്ടായിരിക്കും ഗോശാലയിലെ ഗോക്കള്‍ക്കായി പത്തു ദിവസത്തോളം നീളുന്ന ഒരു സംഗീത കലാ വിരുന്ന്.
ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവവും കല്പാത്തി രഥോത്സവ സംഗീതോത്സവത്തിനുമിടയിലാണ് അത്യുത്തര കേരളത്തില്‍ ഗോശാല കേന്ദ്രീ
കരിച്ചുള്ള ഉത്സവം. പങ്കെടുക്കുന്ന മുഴുവന്‍ കലാകാരന്മാരും ഗോക്കളെ പൂജിച്ച് നടത്തുന്ന സര്‍ഗ ചേതനയുടെ അപൂര്‍വ വിരുന്നൂട്ട്.
ഗോശാലയുടെ മധ്യത്തില്‍ ഒരുക്കിയ സംഗീത മണ്ഡപത്തിലേക്ക് എത്തുംമുമ്പ് നേരേ മുന്നിലുള്ള ഗോശാലയില്‍ പൂജ നടത്തിയാണ് സംഗീതജ്ഞര്‍ അരങ്ങിലെത്തുന്നത്. ഒരു മാ
സം മുമ്പ് പ്രസവിച്ച അമ്മയേയും കുഞ്ഞിനേയുമാണ് പ്രത്യേക ഗോപൂജ അനുഷ്ഠാനത്തിന് ഒരുക്കിയിട്ടുള്ളത്.
രാജസ്ഥാനില്‍ നിന്നെത്തിയ നന്ദി ശംഭു കാളയെ സാക്ഷി നിര്‍ത്തി ഗുജറാത്തിലെ ഗീര്‍ യശോദയ്ക്കും മകള്‍ കമലയ്ക്കും മുമ്പാകെയാണ് പുരോഹിതന് കായര്‍ത്തായര്‍ രഞ്ജിത്ത് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ സംഗീതജ്ഞരും നൃത്ത കലാകാരന്മാരും ഗോപൂജ നടത്തിവരുന്നത്. വിളക്കും കര്‍പ്പൂരാരതിയും ഉഴിഞ്ഞ് തളികയില്‍ പച്ചിലച്ചോറ് നല്കി ഗോവൂട്ട് നടത്തുന്നു. ഒപ്പം അഞ്ചു ഗോശാലകളിലുമുള്ള 195 ഗോക്കള്‍ക്കും പരിചാരകര്‍ ദീപാവലിഊട്ട് നല്കുന്നുമുണ്ടായിരുന്നു. ഇരുപതു മണിക്കൂര്‍ നീളുന്ന സംഗീത കലാവിരുന്ന് ആസ്വദിക്കുന്ന പശുക്കളും കിടാങ്ങളും അതെ അത്യപൂര്‍വമായ കാഴ്ച. നിലവിളക്കും മണ്‍ചിരാതും തെളിച്ച് ദീപോത്സവത്തില്‍ ശുദ്ധ പശുവിന് പാലിനൊപ്പം സംഗീതാമൃതവും സമ്മാനിക്കുകയാണ് ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം.
പത്തുദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ കലാകാരന്മാരും എല്ലാ ദിവസവും ഗോപൂജ നടത്തിയാണ് അരങ്ങിലെത്തുക. കപില കാളയും ഗുജറാത്ത് ഗീര്‍ രുഗ്മിണിയും ഹള്ളി കാര്‍രമാമണിയും വെച്ചൂര്‍ പശു കപിലകാള, മലനാട്ഗിഡ്ഡ, ഗുജറാത്ത് ഗീര്‍, ഹള്ളി കാര്‍, തമിഴ്നാട്ബറഗൂര്‍ ,രാജസ്ഥാന് കാന്‍ ക്രേജ്, തമിഴ്നാട് കാ
ങ്കയം, ആന്ധ്ര ഓഗോള്‍, കാസര്‍ഗോഡന്‍ കുള്ളന്‍ എന്നിങ്ങനെ ഭാരതത്തിലെ വിവിധ ദേശങ്ങളിലെ നാടന്‍ കാളകളും പശുക്കളുമാണിവിടെയുള്ളത്. ഒപ്പം മൊഗ്രാല്‍ പുത്തൂരിലെ അറവുശാലയില്‍ നിന്ന് മോചിപ്പിച്ച ഓം ഗോള്‍ ഇനത്തില്‍ പെട്ട ശിവന് കാളയുള്‍പ്പെടെയുള്ള നിരവധി ഗോക്കളുമുണ്ട്.
കര്‍ണാടക സംഗീതത്തിലെ ഒമ്പതാം മേളകര്‍തൃരാഗമായ ധേനുകയില്‍ തെലിയേറ്റു രാമാ എന്ന ത്യാഗരാജകീര്‍ത്തനം മനസാ ഉരുവിട്ട് ഗോപൂജ നടത്തിയാണ് ചതുര്ദശി സന്ധ്യയില്‍ എടയാര്‍ ബ്രദേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രസിദ്ധ സംഗീതജ്ഞരായ എടയാര്‍ ശങ്കരന് നമ്പൂതിരിയും മനോജ് നമ്പൂതിരിയും മണ്ഡപത്തിലെത്തിയത്… സകലലോകനായികയെ വന്ദിച്ച് ആരഭി രാഗത്തില്‍ ഊത്തുകാട് വെങ്കിട സുബ്ബ
യ്യരുടെ കൃതിയായ കാമാക്ഷി നവാഭരണത്തിലെ സര്‍വ രോഗഹര ചക്രത്തെ സ്തുതിച്ചു പാടി കച്ചേരിക്ക് നാന്ദി കുറിച്ചു.
തുടര്‍ന്ന് ആഭോഗിയില്‍ രൂപകതാളത്തില്‍ ഗോപാലകൃഷ്ണ ഭാരതി കൃതിയായ സഭാ പതിക്ക് വേറേ ദൈവം, സമാനമാകുമാതില്ലൈ’ പിന്നെ കല്യാണി രാഗത്തില്‍ മിശ്രചാപ് താളത്തില്‍ കൃഷ്ണലീല തരംഗം – നാരായണ തീര്‍ത്ഥരുടെ കഥയ കഥയ മാധവം ഹേ രാധേ…’ തുടര്‍ന്നാണ് സ്വരരാഗ ഗംഗാ പ്രവാഹമായി പ്രസിദ്ധമായആദിശങ്കരാചാര്യ കൃതിയായ ഭജഗോവിന്ദം പാടിയ പ്പോള്‍ സദസ്സും ഒപ്പം പാടി. പ്രശസ്ത മൃദംഗവിദ്വാന്‍ ആഡൂര് ബാബു മൃദംഗം,ആദര്‍ശ് ഗുരുവായൂര്‍ വയലിന്, രോഹിത് പ്രസാദ് ഘടം എന്നിവരായിരുന്നു എടയാര്‍ ബ്രദേഴ്സിന് പക്കമേളം ഒരുക്കിയത്.
രൂപകതാളത്തില്‍ ത്യാഗരാജസ്വാമികളുടെ കൃതി സുഗമാ മൃദംഗതാളമോയ്ക്കു ശേഷം സാരമതി രാഗത്തില്‍ കീര്‍ത്തന മോക്ഷം പാടി എടയാര്‍ ബ്രദേഴ്സ് അവസാനിപ്പിച്ചപ്പോള്‍ ക
ച്ചേരി പെട്ടെന്നു തീര്‍ന്നു പോയ സങ്കടം. ശ്രുതിയും താളവുമൊത്ത സംഗീത കച്ചേരി കുറേക്കൂടി വേണമായിരുന്നുവെന്ന് ആസ്വാദക മനസ്സിന്റെ ആഗ്രഹം. പക്ഷേ, പങ്കെടുക്കുന്ന എല്ലാസംഗീതജ്ഞര്‍ക്കും ഒരു മണിക്കൂര്‍ വീതമാണ് നല്‍കിയിട്ടുള്ളത്.
രാവിലെ 9 ന് തുടങ്ങി രാത്രി ഒമ്പതു വരെ നീളുന്ന സപര്യ. ഭാരതത്തിലെ പ്രശസ്ത വ്യക്തിത്വങ്ങളാണ് വിവിധ ദിവസങ്ങളിലായി ഇവിടെ എത്തുന്നത് പരമ്പര വിദ്യാപീഠം ഗോകുലം ഗോശാല ആചാര്യന് ജ്യോതിഷ പണ്ഡിതന് വിഷ്ണു പ്രസാദ് ഹെബ്ബാറും സഹധര്‍മ്മിണി ശാസ്ത്ര ഗവേഷകയുമായ ഡോ. നാഗരത്നവും ഭക്ത കൂട്ടായ്മയും ചേര്‍ന്നുള്ള കമ്മിറ്റിയാണ് പത്തുദിവസം നീളുന്ന ദീപാവലി ഗോശാല സംഗീതോത്സവത്തിന് ചുക്കാന്‍ പിടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: