ആലത്തൂര്‍: ഏകീകൃത സ്വഭാവമില്ലാത്ത പദ്ധതി തുടരേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ നിര്‍ത്തിയ ക്ഷീരസാന്ത്വനം പദ്ധതി പുനരാരംഭിച്ചു. ക്ഷീരവികസന വകുപ്പ് നടത്തിവന്നിരുന്ന പദ്ധതി ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ വര്‍ഷം നടപ്പിലാക്കുന്നത്.
കന്നുകാലികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ഒഴിവാക്കിയാണ് ക്ഷീര കര്‍ഷകര്‍ക്കും, ക്ഷീരസംഘം ജീവനക്കാര്‍ക്കും, അവരുടെ ആശ്രിതര്‍ക്കുമായി ആരോഗ്യഇന്‍ഷൂറന്‍സ്, വ്യക്തഗത അപകട സുരക്ഷ്, ലൈഫ് ഇന്‍ഷൂറന്‍സ് എന്നീ മൂന്ന് പദ്ധതികളാണ് നടപ്പിലാക്കുന്നത്. ക്ഷീരവികസന വകുപ്പ്, മില്‍മ, ക്ഷീരസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും, ന്യൂ ഇന്ത്യ അഷ്വറന്
സ് കമ്പനിയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
ഗുണഭോക്താക്കള്‍
സംസ്ഥാനത്തെ ക്ഷീരോല്പ്പാദക സഹകരണ സംഘങ്ങളില്‍ പാല് നല്കുന്ന ക്ഷീരകര്‍ഷകര്‍ക്കും, ക്ഷീര സഹകരണ സംഘം ജീവനക്കാര്‍ക്കും, അവരുടെ ജീവിത പങ്കാളി, 25വയസ് വരെ പ്രായമായ ഒരു കുട്ടി എന്നിവര്‍ക്കും പദ്ധതിയില്‍ അംഗമാവാം. കര്‍ഷകരുടെ പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, പ്രമീയം തുക എന്നിവ നല്കി പ്രാഥമിക ക്ഷീരസംഘങ്ങള്‍ വഴി പദ്ധതിയില്‍ ചേരാവുന്നതാണ്.
ആരോഗ്യ ഇന്‍ഷൂറന്‍സ് 18 മുതല്‍ 80 വയസുവരെ പ്രായമായവര്‍ക്കാണ് പദ്ധതി യില്‍ അംഗമാകാന്‍ കഴിയുക. ഈ പദ്ധതിയില്‍ അംഗമായി ചേരുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ചേരുന്ന സമയത്തുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് 50,000രൂപവരെ സഹായം ലഭിക്കും. പദ്ധതിയില്‍ ചേരുന്ന ക്ഷീര കര്ഷകന് ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ 1725 രൂപ ധനസഹായം ലഭിക്കും.
വ്യക്തിഗത അപകടഇന്ഷൂറന്സ്
പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അപകട മരണമോ, അപകടം മൂലം പക്ഷാഘാതമോ, സ്ഥായിയായ അംഗവൈകല്യമോ സംഭവിച്ചാല്‍ ഏഴുലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.
കൂടാതെ അപകടത്തില്‍ മരണപ്പെടുന്ന ക്ഷീര കര്‍ഷകരുടെ മക്കളുടെ പഠനത്തിനായി ഒരു കുട്ടിയ്ക്ക് 25,000 രൂപ വീതം രണ്ടു കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ലഭിക്കും. പദ്ധതിയില്‍
ചേരുന്നതിന് 186 രൂപയാണ് പ്രീമിയം.
ലൈഫ് ഇന്‍ഷൂറന്‍സ്
18 മുതല്‍ 60 വയസ്സുവരെ പ്രായമായവര്‍ക്ക് പദ്ധതിയില്‍ അം
ഗമാവാം. സ്വാഭാവിക മരണം സംഭവിച്ചാല്‍ ഒരു ലക്ഷം രൂപ
ധനസഹായം ലഭിക്കും. ഒരു വര്‍ഷത്തേക്ക് 336 രൂപയാണ് പ്രീ
മിയം തുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: