കേരളത്തില്‍ എത്തിയ മിഷണറിമാരുടെ പ്രഥമലക്ഷ്യം മതപരിവര്‍ത്തനം തന്നെയായിരുന്നുവെന്ന് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി. നാല് മാസം മുന്‍പേ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച ഈ അഭിമുഖം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
എത്രയ്ക്കധികം പേരെ മതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം എന്നിവ അതിലേക്കുള്ള വഴിയായിരുന്നു.- അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായി പറഞ്ഞു.
ഞാന്‍ ഒരു റെക്കോഡ് കണ്ടിട്ടുണ്ട്. ഡയറക്ഷന്‍സ് ഫ്രം പേപസി ടു ദി തേഡ് വേള്‍ഡ് കണ്ട്രീസ് എന്നതായിരുന്നു ഈ റെക്കോഡ്. അത് അമ്പരപ്പിക്കുന്ന ഒന്നായിരുന്നു. പക്ഷെ ഇപ്പോള്‍ പല ഗ്രൂപ്പുകളിലും ഇത്തരം സമീപനം കുറെ മാറിയിട്ടുണ്ട്. അവര്‍ ആശുപത്രികള്‍ കെട്ടി, സ്കൂളുകള്‍ കെട്ടി…അതൊക്കെ അവര്‍ ചെയ്തു. അതൊന്നും ഇല്ല എന്ന് പറയാന്‍ കഴിയില്ല. പക്ഷെ തിരുവിതാംകൂറില്‍ നമുക്ക് മിഷണറികള്‍ സ്ഥാപിക്കാത്ത ഒട്ടേറെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളും ആരോഗ്യസ്ഥാപനങ്ങളും ഉണ്ടായിരുന്നു. – അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മിബായി പറഞ്ഞു.
മെക്കാളെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെക്കുറിച്ച് രേഖ പുറപ്പെടുവിക്കുന്നതിനും ഒരു വര്‍ഷം മുന്‍പേ സ്വാതിതിരുനാളിന്റെ കാലത്ത് ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിക്കഴിഞ്ഞിരുന്നുവെന്ന് അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: