ചെങ്ങന്നൂര്‍: വൃശ്ചികമാസത്തിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളമായ ചെങ്ങന്നൂര്‍ അയ്യപ്പന്മാരെ വരവേല്‍ക്കാന്‍
ഒരുങ്ങുന്നു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യമാണ് ഒരുക്കിയത്.
ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച 16 നിരീക്ഷണ ക്യാമറകളില്‍ നാല് ക്യാമറയും തകരാറ് പരിഹരിച്ച് പുനസ്ഥാപിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിലും കിഴക്കേ ഗോപുരത്തിന്റെ മുകള്‍ നിലയിലും പടിഞ്ഞാറെ നടപ്പന്തലിലും തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സംവിധാനമൊരുക്കി. ഈ വര്‍ഷം അധികമായി 10 ടോയ്ലറ്റുകള് കൂടി നിര്‍മിക്കുന്നുണ്ട്. ക്ഷേത്രക്കുളത്തിന്റെ സമീപം ലൈറ്റുകള്‍ സ്ഥാപിച്ചു.
എന്നാല്‍ ക്ഷേത്രക്കുളത്തില്‍ ആഴമുള്ളതിനാലും മുന്‍വര്‍ഷം അയ്യപ്പഭക്തന് മരിച്ചതിനാലും കുളിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. ക്ഷേത്ര പരിസരം ശുചിയാക്കല്‍ നടപടികള്‍ നടന്നുവരുന്നതായും പുതിയ ക്ഷേത്ര ഉപദേശകസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. റെയില്‍വേയുടെ വാഹനപാര്‍ക്കിംഗ് ഭാഗത്തെ വിശ്രമകേന്ദ്രത്തിന്റെയും
ശുചിമുറിയുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
ചെങ്ങന്നൂര്‍ നഗരസഭയില്‍ പ്രധാനഭാഗങ്ങളില്‍ എല്ലാം ലൈറ്റുകള്‍ സ്ഥാപിച്ചു. താല്‍ക്കാലിക ജീവനക്കാരുടെ ഇന്റര്‍വ്യൂ കഴിഞ്ഞു. ജീവനക്കാരെ നിയമിച്ചാല്‍ ഉടന്‍തന്നെ ക്ലീനിങ് ജോലികള്‍ പൂര്‍ണമാകും.
മുന്‍കാലങ്ങളില്‍ തീര്‍ത്ഥാടകര്‍ ഉപയോഗിച്ചിരുന്ന ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ കുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: