രാജകുടുംബത്തെ അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ നീക്കമോ?
പഴയ രാജകുടുംബം യാഥാസ്ഥിതികരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മനപൂര്‍വ്വം നീക്കങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സംശയമുണരുന്നു. ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ രാജകുടുംബത്തെ നാണം കെടുത്തുന്ന രീതിയിലുള്ള നോട്ടീസ് പുറത്തിറങ്ങിയ സംഭവം.
രാജകുടുംബത്തെ പരക്കെ വാഴ്ത്തുന്ന ഈ നോട്ടീസ് ബോധപൂര്‍വ്വം തയ്യാറാക്കിയതാണോ എന്ന് വരെ സംശയമുണരുന്നുണ്ട്. നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും രാജഭക്തി നിറഞ്ഞു നില്ക്കുന്ന രീതിയിലുമാണ് ഈ നോട്ടീസ്. അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നും വിശേഷിപ്പിച്ചതും വിമര്‍ശനത്തിന് കാരണമായി. രാജകുടുംബാംഗങ്ങളുടെ പ്രേരണയാലല്ല ഈ നോട്ടീസ് പുറത്തിറങ്ങിയതെങ്കിലും ഇതിന്റെ പേരില്‍ വിമര്‍ശനം അനുഭവിക്കേണ്ടി വരുന്നത് രാജകുടുംബാംഗങ്ങളാണ്.
വിവാദമായതിനെ തുടര്‍ന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമര്‍പ്പണം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം എന്നിവ പ്രമാണിച്ച് നടത്തിയ ചടങ്ങില്‍ നിന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി എന്നിവര്‍ വിട്ടു നിന്നു.
ഇതുപോലെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ചാനല്‍ അശ്വതീതിരുന്നാല്‍ ഗൗരി ലക്ഷ്മീഭായിയുമായി നടത്തിയ അഭിമുഖത്തില്‍ തമ്പുരാട്ടി ആര്‍ത്തവത്തെക്കുറിച്ച് പറഞ്ഞ ഒരു ഭാഗം മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് പ്രചരിപ്പിച്ചതിന് പിന്നിലും തമ്പുരാട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഒരു വിഭാഗം സംശയിക്കുന്നുണ്ട്. നവോത്ഥാനമൂല്യങ്ങള്‍ക്ക് ചേരാത്ത പഴയമൂല്യങ്ങള്‍ കെട്ടിപ്പിടിച്ചുനില്‍ക്കുന്നവരെ രാജകുടുംബാംഗങ്ങളെന്ന പ്രതിച്ഛായ നിര്‍മ്മിക്കാന്‍ ഗൂഢാലോചനയുണ്ടെന്ന് വരെ സംശയിക്കുന്നുണ്ട്. വാസ്ത വവത്തില്‍ അഗാധമായ വായനയും പല വിഷയങ്ങളിലും പാണ്ഡിത്യവുമുള്ള അശ്വതിതിരുനാല്‍ ഗൗരിലക്ഷ്മീഭായിയെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നതില്‍ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. “തമ്പുരാട്ടിയെ ട്രോളുന്നവരോട് സഹതാപം മാത്രമേയുള്ളൂ. തമ്പുരാട്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് അവരുടേതായ രാഷ്ട്രീയ അജണ്ടകളുണ്ട്. ഇതിന് മുന്‍പ് ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോഴും ഒരു പാട് പേര് തമ്പുരാട്ടിയെ ട്രോളിയിരുന്നു. ഇന്ന് കേരളം ഉപയോഗിക്കുന്ന പല നല്ല പ്രതീകങ്ങളും ഈ ചേരരാജവംശത്തില്‍ നിന്നും ഉണ്ടായതാണ്. തമ്പുരാട്ടിയുടെ മഹത്വം എന്തെന്ന് അറിയാത്തവരാണ് ഇങ്ങിനെ തമ്പുരാട്ടിയെ വിമര്‍ശിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചേരരാജവംശത്തിന്റെ ഇന്നത്തെ പ്രതിനിധിയായ തിരുവിതാംകൂര്‍ രാജവംശത്തെ പ്രതിനിധീകരിക്കുന്ന തമ്പുരാട്ടി ആര്‍ത്തവത്തെക്കുറിച്ച് പറഞ് ഒരു കമന്റിനെ ഇത്രയ്ക്കധികം ട്രോളുന്നതിന് പിന്നില്‍ രാഷ്ടീയ അജണ്ട തന്നെയാണ്. വാസ്തവത്തില്‍ ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ നടക്കുന്ന സൈക്കോ സൊമാറ്റിക് മാറ്റങ്ങളെവിമര്‍ശിക്കുന്നവര്‍ ക്രിസ്തീയ സമൂഹത്തിലും ഇസ്ലാമിക സമുഹത്തിലും ഉണ്ട്. അതൊക്കെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.”- ഇതായിരുന്നു രാഹുല്‍ ഈശ്വര്‍ ഇത് സംബന്ധിച്ച് നടത്തിയ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: