കൊല്ലം: കാഴ്ച്ചക്കാര്‍ക്ക് കൗതുകവും പഴയ തലമുറയ്ക്ക് സംഗീതത്തിന്റെ ഓര്‍മകളും സമ്മാനിച്ച് സഞ്ചരിക്കുന്ന ഗ്രാമഫോണുമായി ഹബീബ്. കോട്ടയം പെരുമ്പായികാട് വാഴക്കാലയില്‍ വീട്ടില്‍ വി.എം.ഹബീബ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഗ്രാമഫോണ്‍ തുടങ്ങി പഴയകാല ഉപകരണങ്ങള്‍ കച്ചവടം തുടങ്ങിയിട്ട്.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഒറ്റയ്ക്ക് ബൈക്കില്‍ സഞ്ചരിച്ചാണ് കച്ചവടം. ഓരോ ദിവസവും ഓരോ ജില്ലയില്‍. കഴിഞ്ഞ ദിവസം കൊല്ലം തേവള്ളിയില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലെ റോഡരികിലെ മരത്തണലിന്
താഴെയായിരുന്നു കച്ചവടം. ബൈക്കിന് പിന്നില്‍ പ്രത്യേകം ഘടിപ്പിച്ച സ്റ്റാന്റില്‍ കച്ചവട സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഗ്രാമഫോണ്‍ മാത്രമല്ല, പഴയ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍, ടെലസ് കോപ്പ്, ടൈമര്‍, പഴയ വാച്ചുകള്‍, രാശി പലക, ഈസ്റ്റ് ഇന്ത്യ കാലത്തെ ടെലസ്കോപ്പ് (5 കിലോമീറ്റര്‍ വരെ കാണാന്‍ സാധിക്കുന്നവ), കറക്കുന്ന പഴയകാല രാജാഫോണ്, പഴയ ക്ലോക്ക്, രാജക്കന്മാരുടെ കാലത്തെ കത്തി ഇവയെല്ലാമുണ്ട് കച്ചവട ശേഖരത്തില്‍.
ഇവയില്‍ പലതും നൂറുകൊല്ലം വരെ പഴക്കമുള്ളവയാണെന്നാണ് ഹബീബ് അവകാശപ്പെടുന്നത്. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ കൂടുതലായി ലഭിക്കുന്നത്.
ഗ്രാമഫോണിന് നിശ്ചയിച്ച വില ഉണ്ടെങ്കിലും മറ്റ് പുരാതന ഉപകരണങ്ങള്‍ക്കും മോഹവിലയാണ് പറയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും പഴയ കാല പ്രൗഡി പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി ആവശ്യകാര് എത്താറുണ്ടെന്ന് ഹബീബ് പറയുന്നു. ഭാര്യറാഹീല വീട്ടമ്മയാണ്. മകന്: സബീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: