തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ സത്യസന്ധമായ വിധിയല്ല വന്നതെന്നും ലോകായുക്തയെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും ഹര്ജിക്കാരന് ആര്‍എസ് ശശികുമാര്‍ ആരോപിച്ചു. ഹര്‍ജികൊണ്ടുള്ള ലോകായുക്തയുടെ അന്തിമവിധിക്കെതിരെ ഹൈക്കോടതിയെ ഉടന്‍ സമീപിക്കും.
ലോകായുക്ത ഇപ്പോള്‍ മുട്ടിലിഴയുന്നതാണ് കാണുന്നത്.ഉപലോകായുക്തമാര്‍ക്ക് ഭാവിയില്‍ പ്രയോജനം കിട്ടും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വന്തക്കാര്‍ക്ക് വീതിച്ച് നല്‍കാനുള്ളതല്ല. നീതി ലഭിക്കും വരെ പോരാടുമെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.
രാമചന്ദ്രന്‍നായരെ കുറിച്ചുളള പുസ്തക പ്രകാശന ചടങ്ങില്‍ ഉപലോകായുക്തമാര്‍ പങ്കെടുത്തത് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ അറിയിക്കും. അങ്ങനെയുളളവര്‍ വിധി പറയുന്നതിനെയാണ് എതിര്‍ത്തത്.
മന്ത്രിസഭ ഒന്നിച്ചു കട്ടാല്‍ ചോദ്യം ചെയ്യരുതെന്നാണ് നിലപാടെങ്കില്‍ ലോകായുക്ത വേണ്ട എന്ന് വയ്ക്കണം. കേസ് നീട്ടിയത് സര്‍ക്കാരിന് അനുകൂലമായി വിധിയെഴുതാനാണെന്നും ശശികുമാര്‍ ആരോപിച്ചു.
അഴിമതിക്ക് തെളിവില്ലെന്നാണ് ഹര്‍ജി തള്ളിയ ലോകായുക്ത വിധിയിലുളളത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നല്കിയ നടപടിക്രമത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിയില്‍ വിമര്‍ശിക്കുന്നുണ്ട്.ഒരു അപേക്ഷയും പണം ലഭിച്ചവര്‍ സര്‍ക്കാരിന് നല്‍കിയിട്ടില്ല. എന്നാല്‍, മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാനാകില്ല. മൂന്ന് ലക്ഷം രൂപ വരെ നല്കാന് മുഖ്യമന്ത്രിക്ക് അധികാരമുണ്ട് . അതിന് മുകളില്‍ നല്കിയപ്പോള് മന്ത്രിസഭയുടെ അംഗീകാരം വാങ്ങി. ദുരിതാശ്വാസ ഫണ്ട് പൊതുജനങ്ങളുടേതാണ്. പണം ലഭിച്ചവരെ ലോകായുക്ത കേട്ടിട്ടില്ലെന്നും എന്നാല്‍, മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടില്ല. പണം അനുവദിച്ചതിലൂടെ വ്യക്തിപരമായ നേട്ടം മന്ത്രിമാര്ക്കുണ്ടായിട്ടില്ലെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: