കോഴിക്കോട് മാധ്യമ പ്രവർത്തകയുടെ പരാതിയുമായി ബന്ധപ്പെട്ട് പതിനെട്ടാം തീയതിക്കുള്ളിൽ നടക്കാവ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു .എന്നാൽ പതിനഞ്ചാം തീയതി നടക്കാവ് പോലീസ് അന്വഷണ ഉദ്യോഗസ്ഥനായ വിനു മോഹന് മുൻപാകെ ഹാജരാകാമെന്നു സുരേഷ് ഗോപിഅറിയിച്ചിരുന്നു
.എന്നാൽ 354 (A ) വകുപ്പ് ഇട്ടതുകൊണ്ട് തന്നെ ഒരു തരത്തിലും സ്റ്റേഷൻ ജാമ്യം കൊടുക്കാൻ സാധിക്കില്ല എന്ന തരത്തിലുള്ള നിയമോപദേശം പോലീസിന് ലഭിച്ചിരിക്കുന്നു .അതോടെപ്പം മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സമ്മർദ്ദം കൂടി ആയപ്പോൾ പോലീസ് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്യും എന്നതരത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത് എന്നാണ് പൊലീസിന്റെ അനൗദ്യോഗിക വൃത്തങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് .പതിനഞ്ചിന് സുരേഷ് ഗോപി ഹാജരാകുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ പോലീസ് നിർദ്ദേശം നൽകി കഴിഞ്ഞു
അതായത് സുരേഷ് ഗോപിയെ അറസ്റ് ചെയ്യുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകുകയാണെങ്കിൽ അദ്ദേഹത്തിനെ ആരാധകർ ,ബി ജെ പി പ്രവർത്തകർ ,സംഘ പരിവാർ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവുമായി എത്തും എന്ന് പോലീസ് കണക്കു കൂട്ടുന്നു .കോഴിക്കോട് നഗരത്തിൽ സായുധ പോലീസ് അടക്കമുള്ള വലിയ സുരക്ഷ സംവിധാനങ്ങളൊരുക്കാൻ മുഖ്യ മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി കഴിഞ്ഞു .
കോഴിക്കോട് എസ് പിയും ജില്ലാ പോലീസ് മേധാവിയും അടക്കമുള്ളവർ പതിനഞ്ചിന് രാവിലെ തന്നെ ശക്തമായ സംവിധാനങ്ങൾ ഒരുക്കാൻ നടക്കാവ് പോലീസിന് നിർദേശം നൽകിയതായും അറിയുന്നു .എന്തായാലും തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് ലഭിക്കുന്ന വലിയ ജനപിന്തുണയിൽ വിറളിപൂണ്ട സി പി എമ്മിന്റെ നിർദ്ദേശ പ്രകാരം സംസ്‌ഥാനത്തു പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കിടയിലെ സി പി എം ഫ്രാക്ഷൻ ആണ് കോഴിക്കോട് സംഭവങ്ങൾക്കു പിന്നിലെന്ന് വ്യക്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: