തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തില്‍ നിന്ന് രാജകുടുംബ പ്രതിനിധികള്‍ വിട്ടുനിന്നു.പരിപാടിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ നോട്ടീസ് വിവാദമായിരുന്നു.ക്ഷേത്രപ്രവേശന വിളംബര വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതാണ് എന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് വെളിപ്പെടുത്തി. അതേസമയം, രാജകുടുംബ പ്രതിനിധികള്‍ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമര്‍ശനം ഉണ്ടായത്. ദേവസ്വം ബോര്‍ഡിന്റെ നോട്ടീസില്‍ രാജഭക്തി നിറഞ്ഞു നില്ക്കുന്നു.പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാര്‍ എന്നും തമ്പുരാട്ടിമാര്‍ എന്നുമാണ്. ക്ഷേത്രപ്രവേശനത്തിന് കാരണം പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണെന്നിരിക്കെ നോട്ടീസില്‍ അത് രാജാവിന്റെ ഔദാര്യം എന്ന് തോന്നിപ്പിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. തുടര്‍ന്ന് പിശക് പറ്റിയെന്ന് നോട്ടീസ് തയാറാക്കിയ ദേവസ്വം സാംസ്ക്കാരിക വിഭാഗം ഡയറക്ടര്‍ മധുസൂദനന് നായര്‍ സമ്മതിച്ചു.
വിവാദമായതിനെ തുടര്‍ന്ന് പരിപാടിയുടെ നോട്ടീസ് ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചിരുന്നു.നവീകരിച്ച ക്ഷേത്രപ്രവേശന വിളംബര സ്മാരകത്തിന്റെ സമര്‍പ്പണം, ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം എന്നിവ പ്രമാണിച്ച് ഇന്ന് നടത്തിയ ചടങ്ങില്‍ ഭദ്രദീപം തെളിയിക്കാന്‍ നിശ്ചയിച്ചിരുന്നത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി എന്നിവരെയാണ്. ഇതില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: