Categories: India

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി; ഛത്തീസ്ഗഡില്‍ നിന്ന് കോണ്‍ഗ്രസ് പുറത്തുപോകും; കൗണ്ട്ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Published by

മുംഗേലി: ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്താകാനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യഘട്ട തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അവസാനത്തിന് തുടക്കമായിയെന്നും അദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മോശം ഭരണത്തിന്റെ അവസാനത്തിന്റെ ബ്യൂഗിള്‍ മുഴങ്ങുകയാണെന്ന്. നവംബര്‍ 17ന് നടക്കാനിരിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഛത്തീസ്ഗഡിലെ മുംഗേലിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസിന്റെ ‘ബിദായി’യുടെ കൗണ്ട്ഡൗണ്‍ ഇപ്പോള്‍ ആരംഭിച്ചു. അഞ്ച് വര്‍ഷമായി ജനങ്ങളെ കൊള്ളയടിച്ച കോണ്‍ഗ്രസ് നേതാക്കളുടെ വിടവാങ്ങലിന് സമയമായിയെന്നും പൊതുജനങ്ങള്‍ക്ക് ഇനി കോണ്‍ഗ്രസിനെ ആവശ്യമില്ലെന്നും മോദി പറഞ്ഞു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെയും വ്യാപകമായ അഴിമതി പ്രധാനമന്ത്രി ആരോപിച്ചു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് ധാരണയായിരുന്നു. പക്ഷേ, ആദ്യത്തെ രണ്ടര വര്‍ഷം കൊണ്ടുതന്നെ മുഖ്യമന്ത്രി കൊള്ളയടിച്ചും അഴിമതി നടത്തിയും പണം വന്‍തോതില്‍ സ്വരൂപിച്ചു. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മോദി ഉറപ്പ് നല്‍കി.

ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് നിയമസഭാ സീറ്റ് നഷ്ടപ്പെടുകയാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് പറയുന്നു. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ഛത്തീസ്ഗഡില്‍ അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതിയില്‍ കോണ്‍ഗ്രസിന് നേരിട്ട് പങ്കുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക