കെ.എല്‍. രാഹുലിന് ഭാരത താരത്തിന്റെ വേഗത്തിലുള്ള ലോകകപ്പ് സെഞ്ചുറി
ബെംഗളൂരു: നെതര്‍ലന്‍ഡ്സിനെ 160 റണ്‍സിന് തോല്‍പ്പിച്ച ഭാരതത്തിന് 13-ാം ക്രിക്കറ്റ് ലോകകപ്പ് പ്രാഥമിക റൗണ്ടില്‍ നിന്ന് സമ്പൂര്‍ണജയത്തോടെ മുന്നേറ്റം. ഭാരത ബോളിങ് നിരയെ ശക്തമായി വെല്ലുവിളിച്ച ഡച്ച് ബാറ്റിങ്ങിനെതിരയ്ക്കെതിരെ നായകന് രോഹിത് ശര്‍മ്മ വരെ പന്തെറിയാനെത്തി. ശ്രേയസ്സ് അയ്യരും(പുറത്താകാതെ 128) കെ.എല്‍. രാഹുലും(102) നേടിയ സെഞ്ചുറി ബലത്തില്‍ ഭാരതം അഫ്ഗാന് മുന്നില്‍ വച്ചത് 411 റണ്‍സിന്റെ ലക്ഷ്യം.
കൂറ്റന്‍ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ നെതര്‍ലന്‍ഡ്സ് ഇന്നിങ്സിന്റെ ഒരു ഘട്ടത്തില്‍ പോലും ഭാരത ടോട്ടലിന് പേടിപ്പെടുത്തുന്ന തരത്തിലേക്ക് ഉയര്‍ന്നില്ല. പക്ഷെ ടൂര്‍ണമെന്റില്‍ ഉടനീളം മിന്നും ഫോമിലായിരുന്ന ഭാരത പേസ് ബോളര്‍മാരായ മുഹമ്മദ് സിറാജിനെയും മുഹമ്മദ് ഷമിയെയും തലങ്ങും വിലങ്ങും ബൗണ്ടറിപായിക്കുന്നതില് തുടക്കത്തില്‍ ഡച്ച് ബാറ്റര്‍മാര്‍ മിടുക്ക് കാട്ടി. മാക്സ് ഒദൗദും(30) കോളിന് അക്കര്‍മാനും(35) ചേര്‍ന്നാണ് ഭാരത ബോളിങ്ങിനെ വെല്ലുവിളിച്ചത്. ആദ്യ പവര്‍പ്ലേയ്ക്ക് ശേഷം സ്പിന്നര്‍മാര്‍ പന്തെറിയാനെത്തിയതോടെയാണ് ഡച്ചുകാരുടെ സ്കോറിങ്ങിന് പൂട്ടിടാന്‍ സാധിച്ചത്.
റണ്ണൊഴുകുന്ന ബെംഗളൂരുവിലെ പിച്ചില്‍ ബുംറ മാത്രമാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പതിവ് പോലെ പിശുക്ക് കാട്ടിയത്. ഇടയ്ക്ക് നായകന് രോഹിത് ശര്‍മ്മ അടക്കം മൂന്ന് ക്യാച്ചുകള്‍ വിട്ടതും ഭാരതത്തിന്റെ വിജയം അല്‍പ്പം താമസിപ്പിച്ചു. ഭാരത ടീമിന് പാര്‍ട്ട് ടൈം ബോളറുടെ റോള്‍ ഗംഭീരമായി നിര്‍വഹിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ കുറവ് എടുത്ത് അറിഞ്ഞ മത്സരമായിരുന്നു ഇന്നലത്തേത്. അഞ്ച് സ്പെഷ്യലിസ്റ്റ് ബോളര്‍മാര്‍ കഴിഞ്ഞാല്‍ പാര്‍ട്ട് ടൈം ബോളര്‍മാരുടെ റോളില്‍ ഇന്നലെ വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ്മ എന്നിവര്‍ പന്തെറിയാനെത്തി. 48-ാം ഓവര്‍ എറിയാനെത്തിയ രോഹിത് ശര്‍മ്മയുടെ അഞ്ചാം പന്തിലാണ് നെതര്‍ലന്‍ഡ്സിന്റെ അവസാന വിക്കറ്റ് വീണത്. ഡച്ച് സ്കോര്‍ 200 കടത്തിയ ശേഷം തകര്‍പ്പന്‍ സിക്സറുകളുമായി സ്കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന തേജ നിദമാനുരുവിനെ(54) റോഹിത് ഷമിയുടെ കൈകളിലെത്തിച്ചു. കോഹ്ലിയും ഒരു വിക്കറ്റ് നേടി. ബുറ, സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ടോസ് നേടിയ ഭാരതം ബാറ്റ് ചെയ്യാന്‍ തിരുമാനിക്കുകയായിരുന്നു. രോഹിത് ശര്‍മ്മ(61)യും ഗില്ലും(51) ചേര്‍ന്ന് നല്കിയ അത്യുഗ്രന്‍ തുടക്കം വിരാട് കോഹ്ലി(51)യും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് ഏറ്റെടുത്തു. കോഹ്ലിക്ക് ശേഷം ക്രീസിലെത്തിയ രാഹുല്‍ വളരെ പെട്ടെന്ന് താളംകണ്ടെത്തി. താരം ഭാരത ബാറ്ററുടെ വേഗത്തിലുള്ള സെഞ്ചുറി സ്വന്തമാക്കി. 62 പന്തുകളിലായിരുന്നു രാഹുലിന്റെ സെഞ്ചുറി. സെഞ്ചുറിക്ക് പിന്നാലെ പുറത്തായ രാഹുലിന് പകരമായ അവസാന ഓവര്‍ നേരിടാനെത്തിയ സൂര്യകുമാര്‍ യാദവ് രണ്ട് റണ്‍സെടുത്ത് ഭാരത ടോട്ടല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: