ന്യൂദല്‍ഹി: ഭഗവാന് ശിവനെ സിപിഎം എംപി അവഹേളിച്ചതിനെതിരെ വ്യാപക പ്രതിഷേധം. മഹാദേവന് കഞ്ചാവിന്റേയും മദ്യത്തിന്റേയും ഗുരുവാണെന്നും അവയ്ക്ക് അടിമപ്പെട്ട എത്ര കുടുംബങ്ങളാണ് തകര്‍ന്നതെന്നും ബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ രാജ്യസഭാ എംപി ബികാസ് രഞ്ജന്‍ ഭട്ടചാര്യ ഫെയ്സ്ബുക്കില്‍ കുറിച്ചതാണ് വിവാദമായത്.
കോണ്‍ഗ്രസും ഇന്‍ഡി സഖ്യത്തിലെ ഘടക കക്ഷികളും തുടര്‍ച്ചയായി ഹൈന്ദവ ദേവീദേവന്മാരെ അധിക്ഷേപിക്കുകയാണെന്ന് ബിജെപി വക്താവ് ദുഷ്യന്ത് കുമാര്‍ പറഞ്ഞു. രാജ്യത്തെ വലിയൊരു വിഭാഗം ആരാധിക്കുന്ന ഭഗവാന് ശിവനെക്കുറിച്ച് ഇത്തരത്തിലൊരു പരാമര്‍ശം എന്തിനായിരുന്നു. രാജ്യത്തെ മറ്റുകാര്യങ്ങളിലൊന്നും സിപിഎം അടക്കമുള്ള ഇന്‍ഡി സഖ്യത്തിലെ കക്ഷികള്‍ക്ക് താത്പര്യമില്ല. അവര്‍ എപ്പോഴും സനാതന ധര്‍മത്തെ അവഹേളിക്കുകയാണ്, ദുഷ്യന്ത് കുമാര്‍ പറഞ്ഞു.
നശിച്ചു കൊണ്ടിരിക്കുന്ന സിപിഎമ്മിന്റെ അവസാന സാധ്യതകളും ബികാസ് രഞ്ജന്‍ ഭട്ടചാര്യ ഇല്ലാതാക്കുകയാണെന്ന് ബിജെപി നേതാവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.
സിപിഎം എംപിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസും രംഗത്തു വന്നു. ദേവീദേവന്മാരില്‍ സിപിഎമ്മുകാര്‍ക്ക് വിശ്വാസമില്ലായിരിക്കാം എന്നാല്‍ അവരെ ആരാധിക്കുന്ന ജനങ്ങളെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കരുത്. ഇക്കാര്യത്തില്‍ സിപിഎം നടപടിയെടുക്കണം, കോണ്‍ഗ്രസ് നേതാവ് റാഷ്ദ് ആല്‍വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: