ശനിദോഷമകറ്റുന്നതിന് ഫലപ്രദങ്ങളായ വ്രതങ്ങളുണ്ട്. ഏഴരശനി, കണ്ടകശനി, ശനിദശ തുടങ്ങിയ ദോഷകാലങ്ങളില്‍ മുഴുവന്‍ ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. സാമാന്യവ്രതവിധി, ഉപവാസം എന്നിവ അനുഷ്ഠിക്കണം. ഉപവാസത്തിന് കഴിയാത്തവര്‍ക്ക് ഒരിക്കലൂണ്, എടുക്കാം. ശനീശ്വര കീര്‍ത്തനങ്ങള്‍, ശാസ്ത്രൃകീര്ത്തനങ്ങള് എന്നിവ ജപിക്കുക. അതുപോലെ ശാസ്താ ക്ഷേത്രദര്‍ശനം നടത്തി നീരാജനം പോലുളള വഴിപാടുകള്‍ നടത്താവുന്നതാണ്. വ്രതമെടുക്കുമ്പോള്‍ കറുത്ത വസ്ത്രം ധരിക്കുന്നത് അഭികാമ്യമാണ്. ശനീശ്വരപൂജ നടത്തുന്നതും ഉത്തമം. ശനിദോഷമുള്ളവര്‍ എണ്ണതേച്ചുകുളി, ക്ഷൗരം എന്നിവ ശനിയാഴ്ചകളില്‍ ഒഴിവാക്കണം.
ഏത് അനുഷ്ഠാനമായാലും ഭക്തി വിശ്വാസങ്ങളോടെ നിര്‍വഹിച്ചാല്‍ അതിനുള്ള ഫലപ്രാപ്തിയുണ്ടാവും. നിശ്ചിത ദിവസങ്ങളിലെ വ്രതാനുഷ്ഠാനങ്ങളുടെ സമാപ്തിഘട്ടത്തില്‍ അതാതു ഗ്രഹശാന്തികര്‍മ്മങ്ങളായ പൂജ, ഹോമം എന്നിവ നടത്തുന്നതും നല്ലതാണ്.
ഞായറാഴ്ചവ്രതം
ആദിത്യനെപ്രീതിപ്പെടുത്താന് അനുഷ്ഠിക്കുന്നതാണ് ഞായറാഴ്ച വ്രതം. സര്വപാപങ്ങളുമകന്ന് ജീവിതം ഐശ്വര്യപ്രദമാക്കാന്‍ അതിവിശിഷ്ടമാണിത്. ഏതു ഗ്രഹങ്ങളുടെ ശാന്തികര്മ്മങ്ങളായാലും അവ അനുഷ്ഠിക്കുന്നതിനു മുന്‍പ് ആദിത്യനെ പൂജിക്കണം. അതുപോലെ ഭജനവും ചെയ്യണം. ശനിയാഴ്ച വൈകുന്നേരം ഉപവസിച്ചുകൊണ്ട് വ്രതാനുഷ്ഠാനം തുടങ്ങാം. ഞായറാഴ്ച സൂര്യോദയത്തിനു മുന്‍പ് ഉണരണം. സ്നാനാദി കര്‍മ്മങ്ങള്‍ക്കു ശേഷം, ഗായത്രി, ആദിത്യഹൃദയം, സൂര്യസ്തോത്രങ്ങള്‍ ഇവയിലേതെങ്കിലും ഭക്തിപൂര്‍വ്വം ജപിക്കണം. അന്ന് ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. സൂര്യക്ഷേത്രത്തില് ദര്‍ശനം നടത്തി ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തുക. അതിനായില്ലെങ്കില്‍ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളാര്‍ച്ചന എന്നിവ നടത്താം. സൂര്യന് അസ്തമിച്ച ശേഷം ആദിത്യഹൃദയവും സൂര്യനെ പ്രീതിപ്പെടുത്തുന്ന മറ്റു സ്തോത്രങ്ങളും ജപിക്കുന്നത് നിഷിദ്ധമാണ്.
ആദിത്യദശാകാലമുള്ളവര്ക്ക് ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത് ദോഷങ്ങള്‍ മാറുന്നതിന് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: