ന്യൂദല്‍ഹി : ഇത്തവണത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം രാജ്യത്തെ സൈനികര്‍ക്കൊപ്പം. ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ രാജ്യത്തെ ധീര സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. അതിനായി മോദി ഞായറാഴ്ച രാവില തന്നെ ലെപ്ചയില്‍ എത്തിക്കഴിഞ്ഞു.
2014ല്‍ പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റതിനുശേഷം അദ്ദേഹത്തിന്റെ ദീപാവലി ആഘോഷങ്ങളെല്ലാം സൈനികര്‍ക്കൊപ്പാണ്. ഇത് ഒമ്പതാം തവണയാണ് അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്.
2014ല്‍ ആദ്യം സിയാചിന്‍ മലനിരകളിലെ സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി, അതിനുശേഷം 2015 പഞ്ചാബിലൂം, പിന്നീട് ഹിമാചല്‍ പ്രദേശിലെ ഇന്ത്യ- ചൈന ബോര്‍ഡര്‍, കശ്മീര്‍ ഗുരേസ്, സെക്ടര്‍, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍ രജൗരി, ജയ്‌സല്‍മേര്‍, നൗഷേര, കാര്‍ഗില്‍ എന്നിവിടങ്ങളിലായാണ് ഇതിനു മുമ്പ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.
പ്രധാനമന്ത്രി നേരേന്ദ്രമോദി സമൂഹ മാധ്യമങ്ങളിലൂടെയും ജനങ്ങള്‍ക്ക് ദീപാവലി ആശംസ നേര്‍ന്നിരുന്നു. രാഷ്‌ട്രപതി ദ്രൗപതീ മുര്‍മുവും എക്‌സിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും സമൃദ്ധിയുണ്ടാകട്ടെ എന്നായിരുന്നു ഇരുവരുടേയും ആശംസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: