കാസർകോഡ്: അനന്തപുരം അനന്തപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി. കുളത്തിൽ മുമ്പുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നര വർഷം മുമ്പ് ചത്തു. ഇതിന് പിന്നാലെയാണ് വീണ്ടും കുളത്തിൽ മുതലയെ കണ്ടെത്തിയതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിക്കുന്നത്.
കാഞ്ഞങ്ങാട് സ്വദേശിയാണ് കുളത്തിൽ മുതലയെ കണ്ടത്. ഇദ്ദേഹം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. ക്ഷേത്ര ജീവനക്കാരും ഭാരവാഹികളും ചേർന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിൽ കുളത്തിനുള്ളിലെ മടയിൽ മുതലയെ കണ്ടെത്തിയിരുന്നു. മുമ്പ് ബബിയ എന്ന മുതലയും ഈ മടയിലാണ് കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: