ബാങ്കോക്ക്: അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്സ് 2024ന് യോഗ്യത നേടുന്ന ആദ്യ ഭാരത അമ്പെയ്ത്ത് താരമായി ധിരാജ് ബൊമ്മദേവര.
അമ്പെയ്ത്ത് കോണ്ടിനെന്റല് യോഗ്യതാ ടൂര്‍ണമെന്റില്‍ സെമിയിലേക്ക് മുന്നേറിയതോടെയാണ് താരത്തിന് ഒളിംപിക്സ് യോഗ്യത സ്വന്തമാക്കാന്‍ സാധിച്ചത്. ഇന്നലെ ബാങ്കോക്കില്‍ നടന്ന കളിയില്‍ ഇറാന്റെ മൊഹമ്മദൊസെയന് ഗോല്ഷാനിയെ 6-0ന് കീഴടക്കിയാണ് ഭാരത താരം കോണ്ടിനെന്റല് യോഗ്യതാ ടൂര്‍ണമെന്റ് സെമിയിലേക്കും അതുഴി പാരിസ് ഒളിംപിക്സിലേക്കും യോഗ്യത നേടിയെടുത്തത്.
സെമിയില്‍ നിന്നും ഫൈനലിലേക്ക് മത്സരിച്ച താരം ചൈനീസ് തായ്പേയിയുടെ ലിന് സി സിയാങ്ങിനോട് പരാജയപ്പെട്ട് പുറത്തായി. 6-5നായിരുന്നു ധിരാജിന്റെ തോല്‍വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: