വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nimhans.ac.in ല്‍
നവംബര്‍ 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ്യത- ബിഎസ്സി നഴ്സിങ് ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും, പ്രായപരിധി 35 വയസ്
ആപ്ലിക്കേഷന്‍ പ്രോസസിങ് ഫീസ് 1180 രൂപ, എസ്സി/എസ്ടികാര്‍ക്ക് 885 രൂപ മതി. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബെഗ്ലൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്) നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. 161 ഒഴിവുകളുണ്ട് (എസ്സി 26, എസ്ടി 10, ഒബിസി 39, ജനറല്‍ 70, ഇഡബ്ല്യുഎസ് 16). ശമ്പള നിരക്ക് 9300-34800 രൂപ (പരിഷ്കരണത്തിന് മുമ്പുള്ളത്).
യോഗ്യത: അംഗീകൃത ബിഎസ്സി നഴ്സിങ് ബിരുദം/തത്തുല്യം. സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ചുരുങ്ങിയത് 50 കിടക്കകള്‍ ഉള്ള ഹോസ്പിറ്റലില്‍ രണ്ടുവര്‍ഷത്തെ എക്സ്പീരിയന്‍സുണ്ടായിരിക്കണം. പ്രായപരിധി 35 വയസ്. ആപ്ലിക്കേഷന്‍ പ്രോസസിങ് ഫീസ് നികുതിയടക്കം 1180 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 885 രൂപ മതി. ഭിന്നശേഷിക്കാരെ (പിഡബ്ല്യുബിഡി) ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്സി/എസ്ടി/ഒബിസി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാര് മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nimhans.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി നവംബര്‍ 18 വൈകിട്ട് 4.30 മണിവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അര്‍ഹതാ നിര്‍ണയ പരീക്ഷ നടത്തി തെരഞ്ഞെടുക്കും. പരീക്ഷാ തീയതിയും സമയവും സെന്ററും വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: