ന്യൂദല്‍ഹി: പാലാഴി കടഞ്ഞപ്പോള്‍ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി ഉയര്‍ന്നുവന്ന ദിവസമാണ് ദീപാവലിയ്ക്ക് രണ്ട് ദിവസം മുന്‍പുള്ള ധന്‍തെരാസ് ദിനം. ഇത് ഐശ്വര്യത്തിന്റെ മുഹൂര്‍ത്തമായി കണക്കാക്കുന്നതിനാല്‍ ഈ ദിവസം ഹിന്ദുക്കള്‍ പ്രിയപ്പെട്ടവര്‍ക്കായി സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും ആഭരണങ്ങളും വാങ്ങുന്നു.
കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തില്‍ ത്രയോദശിയിലാണ് ധന്‍തെരാസ്. സ്വര്‍ണ്ണവും വെള്ളിയും വാങ്ങാന്‍ ഏറ്റവും രാശിയുള്ള ദിവസമം. ഹിന്ദു ദേവതമാരായ ലക്ഷ്മി, കുബേര, ധന്വന്തരി മുതലായവരെ രാവിലെയും വൈകീട്ടും ആരാധിക്കുന്നത് നമുക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
ഇന്ത്യയില്‍ ധന്‍തെരാസ് ദിവസം ആരംഭിച്ച നവമ്പര്‍ 10 വെള്ളിയാഴ്ച ഏകദേശം 50,000 കോടിയുടെ സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും ആഭരണങ്ങളും വാങ്ങിക്കൂട്ടിയതായി അനൗദ്യോഗിക കണക്കുകള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പറയുന്നത് ദേശീയ തലത്തില്‍ ഏകദേശം 50,000 കോടി രൂപയ്ക്കുള്ള സ്വര്‍ണ്ണവും വെള്ളിയും ദീപാവലിയുമായി ബന്ധപ്പെട്ട മറ്റ് സാധനങ്ങളും വാങ്ങാന്‍ ജനം ചെലവഴിച്ചതായി പറയുന്നു. ദല്‍ഹിയില്‍ മാത്രം ഏകദേശം 5000 കോടിയുടെ കച്ചവടം നടന്നു.
ഔദ്യോഗിക കണക്കനുസരിച്ച് 30,000 കോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നവമ്പര്‍ 11 ശനിയാഴ്ചയും ധന്‍തെരാസ് തുടരും. നവമ്പര്‍ 12 ഞായറാഴ്ചയാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇക്കൊല്ലമെത്തുന്നത്. ദീപാവലി 12ന് ആണെങ്കിലും ധന്‍തെരാസ് തുടങ്ങിയ നവമ്പര്‍ 10 വെള്ളിയാഴ്ച മുതല്‍ നവമ്പര്‍ 14 ചൊവ്വാഴ്ച വരെ ആഘോഷമുണ്ടാകും.
ധന്‍തെരാസിന് വെള്ളിനാണയം വാങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്
ധന്‍തെരാസിനോട് അനുബന്ധിച്ച് വെള്ളിനാണയം വാങ്ങി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ഭാര്യയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: