മുംബൈ: മലയാളിയായ കെ. പോള്‍ തോമസ് ആരംഭിച്ച, തമിഴ്നാട് ആസ്ഥാനമായ ഇസാഫ് ബാങ്ക് ഇന്ത്യന്‍ ഓഹരിവിപണിയില്‍ എത്തി. വെള്ളിയാഴ്ചയാണ് ഇസാഫ് ബാങ്കിന്റെ ഓഹരി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബൊ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തത്. ഒരു ഇസാഫ് ഓഹരിയുടെ വില 60 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലു വെള്ളിയാഴ്ച ഓഹരി വിപണിയില്‍ 20 ശതമാനം അധിക നിരക്കിലാണ് ഇസാഫ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. -71 രൂപയ്‌ക്ക്. ഇസാഫ് 60 രൂപയ്‌ക്ക് വിതരണം ചെയ്ത ഓഹരി വെള്ളിയാഴ്ച ഓഹരി വിപണിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ 11 രൂപ ഉയര്‍ന്നത് ഇസാഫ് ഓഹരികള്‍ സ്വന്തമാക്കിയവര്‍ക്ക് ഏറെ ആഹ്ളാദമുണര്‍ത്തി.
ഇസാഫ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പോള്‍ തോമസും സംഘവും മണിമുഴക്കിക്കൊണ്ടാണ് ഇസാഫ് ഓഹരികളുടെ വില്‍പന ഇന്ത്യന്‍ ഓഹരിവിപണിയില്‍ തുടങ്ങിവെച്ചത് ചൊവ്വാഴ്ട അവസാനിച്ച ഇസാഫ് ഓഹരികളുടെ പ്രഥമ പൊതു ഇഷ്യു (ഐപിഒ) വില്‍ വില്‍പനയ്‌ക്ക് വെച്ച ഓഹരികളേക്കാല്‍ 73.15 മടങ്ങ് അപേക്ഷകര്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് വ്യാഴാഴ്ച ഓഹരികള്‍ നല്‍കിയത്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 57-60 രൂപ വരെയാണ് വില നിശ്ചയിച്ചതെങ്കിലും അവസാനം 60 രൂപയാണ് വില തീരുമാനിച്ചത്. പക്ഷെ ഓഹരി വിപണിയില്‍ എത്തിയ ആദ്യദിവസം 60 രൂപയായിരുന്ന ഇസാഫ് ഓഹരിവില 71 രൂപയായി ഉയര്‍ന്നു. ഇസാഫിനെക്കുറിച്ച് ഓഹരി നിക്ഷേപകര്‍ക്ക് വന്‍ പ്രതീക്ഷയാണ്. ചെറുവിലയുള്ള ഓഹരികള്‍ക്ക് (സ്മോള്‍ ക്യാപ് ഓഹരികള്‍) വന്‍ഡിമാന്‍റുള്ള നാളുകളാണിത് എന്നതും ഇസാഫിനെ ആകര്‍ഷകമാക്കി.
തുടക്കം തൃശൂരിലെ മണ്ണൂത്തിയില്‍ നിന്നും
തൃശൂര്‍ ജില്ലയിലെ മണ്ണൂത്തിയില്‍ ലിറ്റില്‍ എന്ന ചെറിയ വീട്ടില്‍ നിന്നാണ് 1992 മാര്‍ച്ച് 11ന് ഇസാഫിന്റെ തുടക്കം. പോള്‍ തോമസും മെറീന തോമസും ചില സുഹൃത്തുക്കളും ചേര്‍ന്നാണ് ഈ ബാങ്ക് ആരംഭിച്ചത്. ബാങ്കിന്റെ സഹസ്ഥാപകനായ ജേക്കബ് സാമുവല്‍ ആണ് ഇസാഫ് (ഇവാഞ്ചലിക്കല്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം) എന്ന പേര് നല്‍കിയത്. പിന്നീട് തമിഴ്നാട്ടിലെ ഗ്രാമങ്ങളിലാണ് ഇസാഫ് കുതിച്ചുവളര്‍ന്നത്. ഇപ്പോള്‍ 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഏകദേശം 700 ശാഖകള്‍ ഇസാഫിനുണ്ട്. 767 കസ്റ്റമര്‍ സര്‍വീസ് സെന്ററുകളും 559 എ.ടി.എമ്മുകളും ഉണ്ട്. കേരളത്തില്‍ മാത്രം 280 ശാഖകളുണ്ട്.
രാജ്യത്തെ അഞ്ചാമത്തെ സ്മാള്‍ ഫിനാന്‍സ് ബാങ്കാണ് ഇസാഫ്. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആറാമത്തെ സ്മാള്‍ ഫിനാന്‍സ് ബാങ്കാണ് ഇസാഫ്. ഉജ്ജീവന്‍, എയു, ഇക്വിറ്റാസ്, സൂര്യോദയ്, ഉല്‍കര്‍ഷ് എന്നിവയാണ് മറ്റ് അഞ്ച് സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍
പ്രൊമോട്ടറായ ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിങ്സ് 49.26 കോടിയുടെയും പിഎൻബി മെറ്റലൈഫ് ഇന്ത്യ, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവർക്ക് യഥാക്രമം 12.67 കോടി രൂപയുടെയും 10.37 കോടി രൂപയുടെയും ഓഹരികൾ വിറ്റു. 12.5 കോടി രൂപയുടെ ഓഹരികൾ ബാങ്കിന്റെ ജീവനക്കാർക്ക് വേണ്ടി മാറ്റി വച്ചിരുന്നു. അവർക്ക് 5 രൂപ കുറവിൽ ഓഹരികൾ വാങ്ങി. ജീവനക്കാര്‍ക്കായി മാറ്റിവച്ചത് കിഴിച്ചുള്ള ബാക്കി ഓഹരികളില്‍ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്കുള്ളതായിരുന്നു. 15 ശതമാനം അതി സമ്പന്നവ്യക്തികള്‍ക്കും ബാക്കി 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കുമായാണ് വകയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: