ഭോപാല്‍: ജാതി സെന്‍സസിന്റെ പേരില്‍ ജാതീയതയുടെ വിഷം പടര്‍ത്തുകയാണ് കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മന്ധാത, ബദ്നാവര്‍, സോന്കുച്ച്, ഭോജ്പൂര്, ഭോപ്പാല്‍ നോര്‍ത്ത് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയതയുടെ വിഷത്തില്‍ കുടുങ്ങരുത്. കോണ്‍ഗ്രസ് ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് ശ്രമിക്കുന്നത്. അത്തരക്കാരെ മധ്യപ്രദേശില്‍ നിന്ന് തുടച്ചുനീക്കണം, സിന്ധ്യ പറഞ്ഞു.
മാന്ധാതയിലെ ഓംകാരേശ്വര്‍ ധാം ഗ്വാളിയോര്‍ രാജകുടുംബത്തിന് പവിത്രമാണ്. ആത്മീയതയും ഭൗതികതയും
സമന്വയിച്ച വികസനമാണ് ശിവരാജ് സിങ് ചൗഹാന് ഈ മേഖലയ്ക്ക് സംഭാവന ചെയ്തത്. 2100 കോടി രൂപ ചെലവില്‍ ആദിശങ്കരാചാര്യരുടെ ജ്ഞാനഭൂമി ഓംകാരേശ്വറില്‍ സൃഷ്ടിച്ചത് ഈ കാലത്താണ്. ആദിശങ്കരന്റെ 108 അടി ഉയരമുള്ള ‘ഏകത്വ പ്രതിമ’ അനാച്ഛാദനം ചെയ്യുകയും അദൈ്വത ലോകത്തിന് അടിക്കല്ല് പാകുകയും ചെയ്തത് ഈ സര്‍ക്കാരാണ്. ഉജ്ജയിനില്‍ മഹാകാല്‍ ലോക് നിര്‍മ്മിച്ചതും ബിജെപി സര്‍ക്കാരാണ്. ജനുവരി 22 ന് അയോധ്യയിലെ ഭവ്യമായ ശ്രീരാമക്ഷേത്രത്തില്‍ രാംലല്ലയുടെ പ്രതിഷ്ഠാച്ചടങ്ങുകളാണ്. ഒരു വശത്ത്, നമ്മള് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്, അത് ഈ നാടിനെ മുന്നോട്ട് ചലിപ്പിക്കുന്ന കൈകാലുകളാണ്. മറുവശത്ത്, ആത്മീയമായും ഭാരതം കുതിക്കുന്നു. അത് ഈ നാടിന്റെ ഹൃദയമാണ്, ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വനവാസി സമൂഹത്തെ ചൂഷണം ചെയ്യുകയാണ് ചെയ്തത്. കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് പറഞ്ഞ് അവര്‍ ജനങ്ങളെ പറ്റിച്ചു. പത്ത് ദിവസത്തിനകം വായ്പ എഴുതിത്തള്ളിയില്ലെങ്കില്‍ 15 മാസം ഭരിച്ചിട്ടും വായ്പ എഴുതിത്തള്ളിയില്ല. മുഖ്യമന്ത്രിയെ അവര്‍ മാറ്റിയില്ല. പക്ഷേ ബിജെപി മാറ്റി. ഞാന്‍ വഞ്ചിച്ചു എന്നാണ് അവര്‍ അപ്പോള്‍ ആക്ഷേപിച്ചത്. എന്റെ മുത്തശ്ശി രാജമാതാ വിജയരാജെ സിന്ധ്യയെ കോണ്‍ഗ്രസ് നേതാവ് ഡി.പി. മിശ്ര വെല്ലുവിളിച്ച ഒരു പഴയ ചരിത്രമുണ്ട്. മിശ്രയെ പരാജയപ്പെടുത്തുന്ന ജോലി രാജമാതാ സാഹിബ് ചെയ്തു. ഞാന്‍ ആ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു, സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: