ചായ ഇല്ലാതെ എന്ത് ദിവസം അല്ലേ. ചായ കുടിച്ച് കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുന്നവരാകും പലരും. എന്നും പാലും തേയിലയും ചേര്‍ത്തുള്ള ചായ കുടിച്ച് മടുത്തവര്‍ക്കും ഇല്ലെങ്കില്‍ വ്യത്യസ്തമാര്‍ന്ന ചായ കുടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരീക്ഷിക്കാവുന്ന ചായയാണ് ‘തേങ്ങാപ്പാല്‍ ചായ’.
പേര് പോലെ തന്നെ ചായയിലെ താരം തേങ്ങാപ്പാല്‍ തന്നെയാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് ഈ ഹെല്‍ത്തി ചായ നല്‍കുന്നത്. ഫൈബര്‍, വിറ്റാമിന്‍ സി, ഇ, ബി1, ബി3, ബി5, ബി6 എന്നിവ തേങ്ങാപ്പാലില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കാന്‍ ഈ ചായ ഉപകരിക്കും. തേങ്ങ ധാരാളം നാരുകള്‍ അടങ്ങിയ ഒന്നാണ്. ഇതില്‍ 61 ശതമാനം ഫൈബറുണ്ടെന്നതാണു വാസ്തവം. നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് ഏറെ സഹായകമാണ്. അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവും തേങ്ങയിലുണ്ട്.
ആരോഗ്യകരമായ തേങ്ങാപ്പാല്‍ ചായ ഉണ്ടാക്കേണ്ടതിങ്ങനെ..
* പാത്രത്തില്‍ രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കുക
* വെള്ളം ചൂടായി വരുമ്പോള്‍ രണ്ട് ഏലയ്ക്ക് ചതച്ചത് ചേര്‍ക്കുക
* തുടര്‍ന്ന് ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് കൊടുക്കുക.
* വെള്ളം നന്നായി തിളച്ച് വരുമ്പോള്‍ രണ്ട് ടീസ്പൂണ്‍ ചായപ്പൊടി ചേര്‍ത്ത് തിളപ്പിക്കുക
* പിന്നാലെ ഇതിലേക്ക് ഒരു ഗ്ലാസ് തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി അരിച്ചെടുത്താല്‍ തേങ്ങാപ്പാല്‍ ചായ തയ്യാര്‍. തേങ്ങാപ്പാല്‍ ഒഴിച്ച ശേഷം ചായ തിളപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: