തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തനത്തിനിടെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന കേസ് നല്‍കിയ മീഡിയ വണ്‍ ലേഖികയ്‌ക്ക് സുരേഷ് ഗോപിയെ നേരത്തെ അറിയാമെന്ന് ക്രൈം ന്യൂസ്. രണ്ട് വര്‍ഷം മുന്‍പ് തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കവേ ലേഖിക സുരേഷ് ഗോപിയെ അഭിമുഖം നടത്തുന്നതിന്റെ ശബ്ദരേഖയും ക്രൈം പുറത്തുവിട്ടു.
സുരേഷ് ഗോപിയുടെ സ്വഭാവം കൃത്യമായി അറിയുന്ന ലേഖികയാണെന്ന് അഭിമുഖം കേട്ടാല്‍ മനസ്സിലാകും. അല്‍പം നര്‍മ്മം കലര്‍ത്തി തന്നെയാണ് ലേഖിക സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും അതിന് സുരേഷ് ഗോപി മറുപടി പറയുന്നതും.
ഇത്തവണ എന്താണ് തൃശൂരിലെ പ്രതീക്ഷ എന്ന ലേഖികയുടെ ചോദ്യത്തിന് ‘പ്രതീക്ഷ വാനോളമാണ്, പക്ഷെ വിജയം സമ്മാനിക്കേണ്ടത് ജനമാണ് ‘എന്ന് സുരേഷ് ഗോപി ഉത്തരം നല്‍കുന്നു. ‘ലേറ്റാണ്, പക്ഷെ ലേറ്റസ്റ്റായി വന്നോ?’- ലേഖിക ചോദിക്കുന്നു.’ ലേറ്റുമല്ല, ലേറ്റസ്റ്റുമല്ല…ഞാന്‍ പഴയ ആള് തന്നെയാണ്…ഇപ്പോഴത്തെ തൃശൂര്‍ ഇതുക്കും മേലെ’- എന്നാണ് ഇതിന് സുരേഷ് ഗോപിയുടെ ഉത്തരം. അപ്പോള്‍ ഈ കുസൃതി ഉത്തരം ആസ്വദിച്ച ലേഖിക ‘സുരേഷ് ഗോപിച്ചേട്ടന് എപ്പോഴും ഇതുപോലുള്ള ഡയലോഗുണ്ടാകും’ എന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ ‘തൃശൂര്‍ ഇങ്ങെടുക്കുവാ’, ‘ഓര്‍മ്മയുണ്ടോ ഈ മുഖം’, ‘തൃശൂര്‍ ഇതുക്കും മേലെ’- ഇതെല്ലാം എന്റെ ഡയലോഗുകളാണ്. പക്ഷെ തൃശൂര്‍ അങ്ങ് തര്വാ….എന്ന് പറഞ്ഞത് തൃശൂര്‍ക്കാരാണ് എന്ന് സുരേഷ് ഗോപി പറയുമ്പോള്‍ ലേഖികയും സുരേഷ് ഗോപിയും സൗഹൃദത്തോടെയാണ് ആ നര്‍മ്മം പങ്കിടുന്നത്.
സുരേഷ് ഗോപിയെ തടഞ്ഞുനിര്‍ത്തി ചോദ്യങ്ങള്‍ ചോദിക്കാനും സൗഹൃദത്തോടെ ലേഖികയുടെ ദേഹത്ത് തട്ടി സംസാരിക്കാനും ഉള്ള സൗഹൃദം ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്നും ക്രൈം ന്യൂസ് പറയുന്നു. സുരേഷ് ഗോപിയുടെ ശീലങ്ങളറിയുന്ന ലേഖിക കോഴിക്കോട് വാര്‍ത്താസമ്മേളനത്തിന് ശേഷവും സന്തോഷവതിയായിരുന്നുവെന്നും ഈ ലേഖിക സുരേഷ് ഗോപിയ്‌ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്തിരുന്നില്ലെന്നും ക്രൈം ന്യൂസ് പറയുന്നു. ഇത് പിന്നീട് സുരേഷ് ഗോപിയ്‌ക്കെതിരായ സ്ത്രീപീഡനക്കേസായി മാറുന്ന അട്ടിമറി നടന്നത് പിന്നീട് വൈകുന്നേരമാണെന്നും അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ക്രൈം ആരോപിക്കുന്നു.
എന്തായാലും ഈ കേസിന്റെ പേരില്‍ സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യും എന്നാണ് ഗൂഡാലോചനക്കാര്‍ കരുതിയത്. അതിനായി പൊലീസ് ആലുവയില്‍ എത്തിയെങ്കിലും സുരേഷ് ഗോപിയുടെ ജനപിന്തുണയും നടന്‍ മമ്മൂട്ടിയുടെ ഇടപെടലും ഇതിനെ തുരങ്കം വെച്ചുവെന്നാണ് ക്രൈം ന്യൂസ് നല്‍കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: