കളമശേരി: തൃശ്ശൂര്‍ കുറ്റൂര്‍ സ്വാശ്രയ സ്പെഷ്യല്‍ സ്കൂളിലെ അനുഭവ് ജലച്ചായം – വാട്ടര്‍ കളറില്‍ സീനിയര്‍ വിഭാഗത്തില്‍ എ ഗ്രേഡ് നേടി. ഒളരി അന്തിക്കാട് വീട്ടില്‍ ശോഭനയുടെയും ശിവരാമന്റെയും ഇരട്ടമക്കളിലൊരാളാണ് അനുഭവ്. ചേട്ടന് അഭിനവ്.
പ്രകൃതി ഭംഗി വരയ്ക്കാന്‍ ആണ് അനുഭവിന് താല്പര്യം. സാധാരണ വൈകുന്നേരം ആണ് വരയ്ക്കാന്‍ ഇരിക്കാറ്. രണ്ടു മണിക്കൂര്‍ കൊണ്ട് ഒരു ചിത്രം വരയ്ക്കും. ഇപ്പോള്‍ രാഹുലിന്റെ കീഴില്‍ ചിത്രരചന ഞായര്‍ ദിവസം പഠിക്കുന്നു. കളമശേരിയില്‍ മഞ്ജുള ടീച്ചര്‍ക്കും അമ്മ ശോഭനക്കും ഒപ്പം ആണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: