ചെന്നൈ : ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനത്തെയാണ് സനാതന ധര്‍മ്മം സൂചിപ്പിക്കുന്നത് ഏത് ഗ്രന്ഥത്തില്‍ നിന്നാണ് ഉദയനിധി സ്റ്റാലിന് മനസ്സിലാക്കിയത്. സനാതന ധര്‍മ്മത്തെ കുറിച്ച് സംസാരിക്കാന്‍ മന്ത്രി എന്ത് ഗവേഷണമാണ് നടത്തിയതെന്നും തമിഴ്നാട് മന്ത്രിയോട് മദ്രാസ് ഹൈക്കോടതി. ഉദയനിധിയുടെ ഈ പരാമര്‍ശത്തിനെതിരെ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ ചോദ്യം ഉന്നയിച്ചത്.
എന്നാല്‍ പെരിയോര്‍ എന്ന ഇ.പി. രാമസാമിയുടേയും ബി. ആര്. അംബേദ്കറുടേയും പ്രസംഗങ്ങളുടേയും എഴുത്തുകളുടേുയും അടിസ്ഥാനത്തിലാണ് മന്ത്രി അത്തരത്തില്‍ പറഞ്ഞതെന്ന് ഉദയനിധിയുടെ അഭിഭാഷകന് പി. വില്‍സണ്‍ കോടതിയെ അറിയിച്ചത്. ഇതില്‍ സനാതന ധര്‍മം മനുസ്മൃതി ഉള്‍പ്പെടെയുള്ള 4 സ്മൃതികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയുന്നുണ്ട്.
വര്‍ണങ്ങള്‍ അല്ലെങ്കില്‍ ജനനം വഴി ജാതിയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വിഭജിക്കുന്നതാണെന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്. ഈ പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രി പ്രസംഗിച്ചത്. ഹര്ജിക്കാരന് പോലും ബനാറസിലെ സെന്‍ട്രല്‍ ഹിന്ദു കോളജ് ബോര്‍ഡ് ഓഫ് ട്രസ്റ്റി പ്രസിദ്ധീകരിച്ച സനാതന ധര്‍മ പുസ്തകത്തിന്റെ 1902ലെ പതിപ്പിനെയാണ് ആശ്രയിക്കുന്നതെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പ്രസ്തുത പുസ്തകത്തിന്റെ പതിപ്പും മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോയും ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി കേസ് മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: