വാഷിങ്ടണ്‍: സിറിയയിലെ ഇറാന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിന്റെ ആയുധകേന്ദ്രത്തിന് നേരെ യുഎസ് വ്യോമാക്രമണം. ഒമ്പത് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പശ്ചിമേഷ്യയില്‍ യുഎസ് സേനയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സായുധപിന്തുണ നല്‍കുന്നത് ഇറാന്റെ ഈ ആയുധകേന്ദ്രങ്ങളാണെന്നാണ് യുഎസ് പറയുന്നത്.
ആയുധകേന്ദ്രത്തിന് നേരെ രണ്ട് എഫ്-15 ഫൈറ്റര്‍ ജെറ്റുകള്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. യുഎസ് സൈനികര്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. തങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണം. ഒക്ടോബര്‍ 17 മുതല്‍ 40 ആക്രമണങ്ങളെങ്കിലും തങ്ങള്‍ക്ക് നേരെ ഉണ്ടായതായും 45 സൈനികള്‍ക്ക് പരിക്കേറ്റതായും യുഎസ് അവകാശപ്പെട്ടു. പ്രതിരോധ സേനയ്ക്ക് നേരെയുണ്ടായേക്കാവുന്ന ഏത് ആക്രമണവും തടുക്കാന്‍ യുഎസ് സജ്ജമാണെന്നും ഓസ്റ്റിന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: