തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി കസ്റ്റഡിയിലായതിന് പിന്നാലെ . ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കിയതായി മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു.എസ് ഭാസുരാംഗനെ മില്‍മയുടെ ചുമതലകളില്‍നിന്ന് നീക്കി
ചുമതലകളില്‍നിന്ന് നീക്കി ഉത്തരവിറക്കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മില്‍മയുടെ തിരുവനന്തപുരം മേഖല അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനര്‍ ചുമതലകളില്‍നിന്നാണ് മാറ്റിയത്.
ഇ ഡി ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാസുരാംഗനെ ആശുപത്രിയിലേക്ക് മാറ്റി.
ഭാസുരാംഗനെ ഇഡി കഴിഞ്ഞ രാത്രി ക്സറ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രി ഭാസുരാംഗന്റെ വസതിയില്‍ ആരംഭിച്ച ഇഡി പരിശോധന തുടരുകയാണ്.കണ്ടല സഹകരണ ബാങ്ക് ബാങ്ക് മുന്‍ പ്രസിഡന്റാണ് ഭാസുരാംഗന്. കേസില്‍ പെട്ടതിനെ തുടര്‍ന്ന് സിപിഐയില്‍ നിന്ന് പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: