അയോധ്യ: ദീപാവലി ദിവസം അയോധ്യയില്‍ 21 ലക്ഷം ചിരാതുകള്‍ തെളിച്ച് ചരിത്രം കുറിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കത്തില്‍ പങ്കാളിയാകാന്‍ ഡോ. രാം മനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാലയും. സരയു നദിയുടെ ഘട്ടുകളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടക്കം 25000 പേരെ ദീപം തെളിയിക്കുന്നതിന് വിന്യസിക്കുമെന്ന് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.
വൈസ് ചാന്‍സലര്‍ പ്രതിഭ ഗോയലിന്റെ മേല്‍നോട്ടത്തിലാണ് ഘട്ടുകളില്‍ വിദ്യാര്‍ത്ഥികളെത്തുക. ദീപോത്സവത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ അറുപത് ശതമാനം ചെരാതുകളും എല്ലാ ഘട്ടങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു. ദീപോത്സവത്തിന് വേണ്ട എല്ലാ സാമഗ്രികളും സര്‍വകലാശാല ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് ഗിന്നസ് ബുക്ക് അധികൃതരെത്തി വിളക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തുമെന്ന് നോഡല്‍ ഓഫീസര്‍, സന്ത് ശരണ്‍ മിശ്ര പറഞ്ഞു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: