Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഭവങ്ങളുടെ ആദ്യ അവകാശികള്‍ പട്ടിണിക്കാര്‍: പ്രധാനമന്ത്രി

ഒരു വോട്ട് മൂന്ന് അത്ഭുതം ത്രിശക്തിയെ പോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2023, 09:48 pm IST
in India

മുരൈന(മധ്യപ്രദേശ്): രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യ അവകാശികള്‍ പട്ടിണിക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മതം നോക്കിയും ജാതി പറഞ്ഞും വിഭവങ്ങള്‍ പങ്ക് വയ്‌ക്കാനൊരുങ്ങിയവരാണ് കോണ്‍ഗ്രസ്. വിഭവങ്ങളുടെ ആദ്യ അവകാശികള്‍ മുസ്ലീങ്ങളാണെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ച ഒരു പ്രധാനമന്ത്രിതന്നെ പറഞ്ഞു. മോദിസര്‍ക്കാരിന് നിലപാട് വേറെയാണ്. കോണ്‍ഗ്രസുകാര്‍ ജാതി തെരയുകയാണ്. ദരിദ്രരാണ് ഏറ്റവും പരിഗണന അര്‍ഹിക്കുന്ന ജാതി എന്നതാണ് ബിജെപിയുടെ നിലപാട്, പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ മുരൈനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുരൈന അടങ്ങുന്ന ചമ്പല്‍മേഖല കോണ്‍ഗ്രസ് ഭരണകാലത്ത് കൊള്ളക്കാരുടെ പേരിലാണ് അറിയപ്പെട്ടത്. എന്നാല്‍ ഇന്ന് അത് ധീരസൈനികരുടെ പേരിലാണ് പ്രശസ്തമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങളില്‍പോലും അഴിമതി നടത്തിയവരാണ് കോണ്‍ഗ്രസുകാര്‍. അവര്‍ ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ (ഒആര്‍ഒപി) പദ്ധതി നടപ്പാക്കാന്‍ കാലതാമസം വരുത്തി. വെറും അഞ്ഞൂറ് കോടിയാണ് അവര്‍ കടലാസില്‍പോലും വകയിരുത്തിയത്. അതും നല്കിയില്ല. എന്‍ഡിഎ സര്‍ക്കാര്‍ ഒആര്‍ഒപി നടപ്പാക്കി. പദ്ധതിയില്‍ ഇതുവരെ 70,000 കോടി രൂപ നിക്ഷേപിച്ചു. പെണ്‍കുട്ടികള്‍ക്കായി സൈനിക് സ്‌കൂളുകളുടെ വാതിലുകള്‍ തുറന്നുനല്കി. അതിര്‍ത്തി രക്ഷാസേനയുടെ മുന്‍നിരയിലേക്ക് വനിതകളെ വിന്യസിച്ചു, മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഭരണകാലത്ത് എല്ലാറ്റിനും വിദേശത്തെയാണ് ആശ്രയിച്ചത്. ആയുധ ഇറക്കുമതിയില്‍ വരെ മായം ചേര്‍ത്തു. സേനയുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ ശ്രമിച്ചു. നമ്മുടെ സൈനികരെ ഭീകരര്‍ തലയറുത്ത് കൊന്നപ്പോഴും ഒന്നും മിണ്ടിയില്ല. ബിജെപി സര്‍ക്കാരിന് കീഴില്‍ കാര്യങ്ങള്‍ മാറി. ഇന്നത്തെ ഭാരതം വ്യത്യസ്തമാണ്. ഭീകരരെ അവരുടെ മാളങ്ങളില്‍ കടന്നുചെന്ന് നമ്മള്‍ ആക്രമിച്ചു. അവര്‍ കിനാവ് കാണാന്‍ തുടങ്ങുംമുമ്പ് അത് അവസാനിപ്പിച്ചു. അടിക്ക് തിരിച്ചടി ഉണ്ടാവുമെന്ന് ഇന്ന് അവര്‍ക്ക് ഭയമുണ്ട്. നമ്മള്‍ ആയുധങ്ങള്‍ നിര്‍മിച്ചു. സൈന്യത്തെ സര്‍വസജ്ജമാക്കി. അവര്‍ക്ക് അഭിമാനം പകര്‍ന്നു, മോദി പറഞ്ഞു.

ഒരു വോട്ട് മൂന്ന് അത്ഭുതം ത്രിശക്തിയെ പോലെ

സത്‌ന(മധ്യപ്രദേശ്): ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടിനും ത്രിശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വോട്ട് ബിജെപിയെ വീണ്ടും മധ്യപ്രദേശില്‍ അധികാരത്തിലെത്തിക്കും. ഈ വോട്ട് ഭാരതത്തിന്റെ ഭരണത്തെ ശക്തിപ്പെടുത്തും. ഈ വോട്ട് അഴിമതിക്കാരായ കോണ്‍ഗ്രസിനെ എക്കാലത്തേക്കുമായി അധികാരത്തില്‍ നിന്ന് അകറ്റും, ഒരു വോട്ട്, മൂന്ന് അത്ഭുതങ്ങള്‍… ത്രിശക്തിയെ പോലെ, മോദി പറഞ്ഞു. സത്നയില്‍ റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഒമ്പത് വര്‍ഷത്തിലേറെയായി ഞാന്‍ പ്രധാനമന്ത്രിയായി. വീടില്ലാത്ത പാവപ്പെട്ടവര്‍ക്കായി നാല് കോടി വീടുകള്‍ നിര്‍മിച്ചു നല്കി. എന്നാല്‍ എനിക്ക് ഒരു വീട് പോലും നിര്‍മിച്ചിട്ടില്ല, മോദി പറഞ്ഞു. കോണ്‍ഗ്രസുകാര്‍ സൃഷ്ടിച്ച 10 കോടി വ്യാജ ഗുണഭോക്താക്കളെ സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ജനങ്ങളുടെ 2.75 ലക്ഷം കോടി രൂപയാണ് ഇതുവഴി ലാഭിച്ചത്.

പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചതിലാണ് കോണ്‍ഗ്രസിന് ആക്ഷേപം. ഞങ്ങള്‍ 30,000 പഞ്ചായത്ത് കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ സ്വന്തം വീട്ടില്‍ താമസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ് എന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ മക്കളെ സുരക്ഷിതരാക്കുന്ന തിരക്കിലാണ്. ഡിസംബര്‍ 3ന് അവര്‍ തോല്ക്കും. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ആരുടെ മകന്‍ നയിക്കുമെന്നതിനാകും അടുത്ത മത്സരം, മോദി പറഞ്ഞു.

Tags: Prime Minister Narendra ModiMadhyapradeshElection Rally
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

World

നരേന്ദ്ര മോദിയുടെ ഇടപെടല്‍: താൽക്കാലിക വെടിനിർത്തൽ സാധ്യത തെളിഞ്ഞു

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

India

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.